കേരളത്തില്‍ നിന്ന് മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മന്ത്രിസഭാ പു:ന സംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി വരുത്താന്‍ ബിജെപി നേതൃത്വം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കേരളത്തില്‍ നി ന്ന് മുന്‍ രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രി സഭയില്‍ ഉള്‍പ്പെടുത്തുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മ ന്ത്രിസഭാ പുനസംഘടനയു മായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ മന്ത്രിയായിട്ടായിരിക്കും സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തുകയെ ന്നും സൂചനയുണ്ട്. സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയില്‍ എത്തുന്നതോടെ കേരളത്തില്‍ ബിജെപിക്ക് കൂടുതല്‍ സ്വാധീനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 2019ലും 2021ലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ നി ന്നും മത്സരിച്ചിരുന്നു. 2024ലെ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ മെനയാന്‍ ബുധനാഴ്ച രാത്രി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
അടുത്ത തിങ്കളാഴ്ച മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം,
പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവം
2024 ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതില്‍ പ്രാഥമിക ധാരണയായ സാഹചര്യത്തില്‍ മറുതന്ത്രങ്ങളാണ് കൂടിക്കാഴ്ചയില്‍ വിഷയമായതെന്നാണ് വിവരം. അടുത്ത തിങ്കളാഴ്ച മന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം വിളിച്ചു ചേര്‍ത്തതോടെയാണ് പുനഃസംഘടനാ ചര്‍ച്ചകള്‍ സജീവമായത്. പ്രഗതി മൈതാനില്‍ പുതുതായി പണിത കണ്‍വെന്‍ഷന്‍ സെന്ററിലാ യിരിക്കും യോഗം.
അതേസമയം തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിസഭയില്‍ മാറ്റം വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയും നിലവിലുള്ളവരു ടെ വകുപ്പുകളില്‍ മാറ്റം വരുത്തി യും സമഗ്രമായ പുനഃസംഘടനയ്ക്കാണ് നേതൃത്വം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകിട്ട് വി ശാല മന്ത്രിസഭ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ മന്ത്രിസഭാ പുനസംഘടനയുടെ കാര്യത്തില്‍ വ്യ ക്തമായ തീരുമാനം എടുക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി രാജസ്ഥാന്‍, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, മിസോറം തുട ങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. ഈ വര്‍ഷം അവസാനം നടക്കുന്ന ഈ തെരഞ്ഞെടുപ്പിന് മുമ്പായി ഭരണനേതൃത്വത്തിലും പാര്‍ട്ടിയിലും മാറ്റങ്ങള്‍ വരുത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്.











