ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി.കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നല്‍കി യെന്ന കേസില്‍ പ്രസീത അഴീക്കോടില്‍ നിന്നും വിജിലന്‍സ് സംഘം വീണ്ടും വിവരങ്ങള്‍ ശേഖരി ച്ചു
കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി.കെ ജാനുവിന് 25 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസില്‍ പ്രസീത അഴീക്കോടില്‍ നിന്നും വിജിലന്‍സ് സംഘം വീണ്ടും വിവര ങ്ങള്‍ ശേഖരിച്ചു. ഇടപാട് സംബന്ധിച്ച് സുരേന്ദ്രനും പ്രസീതയും നടത്തിയ ഫോണ്‍ സംഭാഷങ്ങ ളുടെ വിവരങ്ങളാണ് വിജിലന്‍സ് തേടിയത്.
ഡിവൈഎസ്പി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോള്‍ റെക്കോര്‍ഡ് ഉള്‍പ്പെടെ ഡിജിറ്റല്‍ തെളിവുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചത്. മാര്‍ച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയി ല്‍ വച്ച് 25 ലക്ഷം രൂപ സഞ്ചിയിലാക്കി പൂജാ സാധനങ്ങള്‍ എന്ന വ്യാജേനെ ജാനുവിന് നല്‍കിയെ ന്നായിരുന്നു പ്രസീതയുടെ ആരോപണം.
അതേസമയം, കേസില്‍ ജാനുവിന്റെയോ സുരേന്ദ്രന്റെയോ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടി ല്ല. തന്റെ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ കൈമാറിയിരുന്നുവെന്ന് പ്രസീത മാധ്യമ ങ്ങളോട് പറഞ്ഞു. കഴിഞ്ഞതവണ എടുത്ത മൊഴിയില്‍ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായ ണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയത്. അന്വേഷണവുമായി തുടര്‍ന്നും സഹകരിക്കുമെന്നും പ്രസീത കൂട്ടിച്ചേര്‍ത്തു.