സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥ രെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഇന്റലിജന്‍സ് ഐജി ഹര്‍ഷിത അട്ടലൂരിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. വരും ദിവസങ്ങളില്‍ കെ റെ യില്‍ പ്രതിഷേധം ശക്തമാകാനാണ് സാദ്ധ്യത. ഇതിന്റെ പശ്ചാ ത്തലത്തില്‍ കൂടിയാണ് മാറ്റം
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. ഐജി റാങ്കിലുള്ള ഉദ്യോഗ സ്ഥ രെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി. ഇന്റലിജന്‍സ് ഐജി ഹര്‍ഷിത അട്ടലൂരിയെ തിരുവനന്തപുരം ക്രൈംബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഒന്നാം യൂണിറ്റില്‍ ഐജിയായിട്ടാ ണ് മാറ്റം. ക്രൈംബ്രാഞ്ച് ഐജിയായ കെ പി ഫിലിപ്പിനെ പൊലീസ് അക്കാദമി ട്രെയിനിങ് ഐജിയായും നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇന്റലിജന്‍സ് ഐജിയായി കെ സേതുരാമനെ നിയമിച്ചു. പൊലീസ് അക്കാദമിയില്‍ ട്രെയിനിങ് ഐജിയായിരുന്നു സേതുരാമന്‍.
പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് തലപ്പത്തെ സ്ഥലംമാറ്റം. കെ റെയില്‍ പ്ര തിഷേധം ശക്തമാകുന്നതിനിടെയാണ് രഹസ്യാന്വേഷണ വിഭാഗം ഐജിയെ തന്നെ മാറ്റിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കെ റെയില്‍ പ്രതിഷേധം ശക്തമാകാനാണ് സാദ്ധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മാറ്റം. പൊതു ജനങ്ങളുടെ സമാധാനം പോലും തകര്‍ക്കുന്ന വിധം ഗുണ്ടാ ആക്രമണം തിരുവ നന്തപുരം ഉള്‍പ്പെടെയുളള ജില്ലകളില്‍ ആവര്‍ത്തിക്കപ്പെട്ടതും സര്‍ക്കാരിന് നാണക്കേടായി മാറിയിരു ന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് ക്രൈം വിഭാഗം തലപ്പത്തും മാറ്റം വരുത്തിയത്.











