കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീ കരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞില്ലേയെന്നും ഇനിയെന്താണ് സംസ്ഥാനത്തിന്റെ നില പാടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
കൊച്ചി : കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ നടക്കുന്ന പ്രവര്‍ ത്തനങ്ങള്‍ വിശദീക രിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെ ട്ടു. പദ്ധതിയെ കേന്ദ്ര സര്‍ക്കാ ര്‍ കൈയൊഴിഞ്ഞില്ലേയെന്നും ഇ നിയെന്താണ് സംസ്ഥാനത്തിന്റെ നിലപാടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. കെ റെയില്‍ സാമൂഹി കാഘാത പഠനത്തിനെതിരായ ഹര്‍ജികള്‍ പരിഗണി ക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
കെ റെയില്‍ പദ്ധതിയുടേത് മികച്ച ആശയം ആയിരുന്നെന്നും എന്നാല്‍ നട പ്പാക്കാന്‍ ധൃതി കാട്ടി യെന്നും കോടതി അഭിപ്രായപ്പെട്ടു. ജനങ്ങളെ വിശ്വാ സത്തിലെടുത്തു വേണമായിരുന്നു പദ്ധതി നടപ്പാക്കേണ്ടത്. ഇക്കാര്യം നേര ത്തെ കോടതി ചൂണ്ടിക്കാട്ടിയതാണ്. അന്നു കോടതിയെ കുറ്റപ്പെടുത്താനായിരുന്നു ശ്രമം. കോടതി ആരുടെയും ശത്രുവല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
അതേസമയം, സാമൂഹികാഘാത പഠനം ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അ റിയിച്ചത്. എന്നാല്‍ വലിയ കല്ലുകള്‍ ഉപയോഗിക്കുന്നില്ലെന്നും ജിയോ ടാഗ് വഴിയാണ് പഠനമെ ന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതി ഇത് നേരത്തെ തന്നെ പറഞ്ഞതാണെന്നും വിശ്വാസത്തിലെടുത്താ ല്‍ പ്രശ്‌നമുണ്ടാകില്ലായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
സാമൂഹിഘാത പഠനത്തിന്റെ തല്‍സ്ഥിതി അറിയിക്കാന്‍ സര്‍ക്കാര്‍ രണ്ടാഴ്ച സമയം തേടി. ഇത് അനു വദിച്ച കോടതി കേസ് അടുത്ത മാസം പത്തിലേക്കു മാറ്റി. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി ന ല്‍കാത്ത സാഹചര്യത്തില്‍ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്നാണ് കേ ന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചിട്ടുള്ളത്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന സാമൂ ഹികാഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എസ് മനു ഫയല്‍ ചെയ്ത അധികവിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.











