സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെ, അനുമ തി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീ ക്കം. പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നാളെ ഡല്‍ഹിക്ക് പോകും.
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കാ ന് സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം. പദ്ധതിക്കായുള്ള അനുമതി തേടി മുഖ്യമന്ത്രി നാളെ ഡല്‍ഹിയി ലേക്ക് തിരിക്കും. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം നാളെ കൂടിക്കാഴിച നട ത്തും. കെ റെയിലിന് അന്തിമ അനുമതി നല്‍കണമെന്ന ആവശ്യം അദ്ദേഹം ഉന്നയിക്കും.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം കനക്കുന്നതിനിടെയാണ് അനുമതി ഉള്‍പ്പെ ടെയുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കം നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അനുമതി ഉള്‍പ്പെടെ യുള്ള ആവശ്യങ്ങള്‍ പിണറായി വിജയന് ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
കെ റെയില്‍ എംഡി നിലവില്‍ ഡല്‍ഹിയിലുണ്ട്. നാളെയും ഡല്‍ഹിയല്‍ തന്നെ തുടരും. കേന്ദ്ര റെയില്‍ വേ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഡിപിആറുമായി ചില വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡ് നേരത്തെ ആരാഞ്ഞിരുന്നു. ഇതടക്കം നാളെ ചര്‍ച്ചചെയ്യാനും സാധ്യതയുണ്ട്.പദ്ധതിക്ക് അനു മതി നല്കാന് ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് ഡിസംബറില്‍ കത്തയച്ചിരുന്നു. ഡിപിആര്‍ അപൂര്ണമായതിനാല് തല്‍ക്കാലും സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി നല്‍കാനാവില്ലെ ന്നാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നത്.