സംസ്ഥാനത്ത് വീണ്ടും കെ റെയില്‍ പദ്ധതിക്കായുള്ള സര്‍വേ കല്ലിടല്‍ ആരംഭിച്ചു. കഴക്കൂട്ടം കരി ച്ചാറയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. തട യാനായി നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടി.
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കെ റെയില്‍ പദ്ധതിക്കായുള്ള സര്‍വേ കല്ലിടല്‍ ആരംഭിച്ചു. ക ഴക്കൂട്ടം കരിച്ചാറയില്‍ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു.തടയാനായി നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തടിച്ചുകൂടി. ഇതിനിടെ പ്രതിഷേ ധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷ മുണ്ടായി. ഇതേത്തുട ര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഒരിടവേളയ്ക്ക് ശേ ഷമാണ് സില്‍വര്‍ ലൈന്‍ കല്ലിടല്‍ പുനരാരംഭിച്ചത്.
ഉന്തിനും തളളിനും ഇടയില്‍ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തി. ഇതില്‍ ഒരാള്‍ നിലത്ത് കിടന്നു കൊണ്ട് പ്രതിഷേധിച്ചു. പ്ര കോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് ഇ യാള്‍ പറഞ്ഞു. ഉന്തിനും തള്ളിനുമിടെ നിരവധി പ്രതിഷേധക്കാ ര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് വന്‍ പൊലീസ് സ ന്നാഹമാ ണ് ഒരുക്കിയിട്ടുള്ളത്.
ഒരുമാസത്തിന് ശേഷമാണ് സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടല്‍ ആരംഭിച്ചത്. സിപിഎം പാര്‍ട്ടി കോണ്‍ ഗ്രസ് കണക്കിലെടുത്താണ്, പ്രതിഷേധ സാഹചര്യം ഒഴിവാക്കുക ലക്ഷ്യമിട്ട് സര്‍വേ കല്ലിടല്‍ താല്‍ക്കാലി കമായി നിര്‍ത്തിവെച്ചിരുന്നത്.
കെ റെയില്‍ കല്ലിടലിനെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എ ത്ര കല്ലിട്ടാലും പിഴുതെറിയും. കല്ല് പിഴുതെറിയല്‍ നിയമലംഘനമെങ്കില്‍ ശിക്ഷ അനുഭവിക്കാനും തയ്യാ റാണ്. ഭൂമി നഷ്ടമാകുന്നവര്‍ മാത്രമല്ല, കേരളം മൊത്തത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഇരകളാ ണെന്ന് വി ഡി സതീശന്‍ പറഞ്ഞു.