കെ റെയില്‍ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച തുടങ്ങി. സില്‍വര്‍ ലൈനിന്റെ പേരില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഗുണ്ടായിസമാണ് നടക്കു ന്നതെന്ന് വിഷ്ണുനാഥ് ആരോപിച്ചു
തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച തുടങ്ങി. സില്‍ വര്‍ ലൈനിന്റെ പേരില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് പിസി വിഷ്ണുനാഥ് ആരോപിച്ചു. അടിയന്തരപ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു പി സി വിഷ്ണുനാഥ്. കെ റെ യിലിന് കല്ലിടുന്നതിന്റെ പേരില്‍ പൊലീസ് ആറാടുകയാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. പൊലീസ് അഴി ഞ്ഞാടുകയാണ്. കുട്ടികളുടെ മുന്നില്‍വെച്ച് മാതാപിതാക്കളെ മര്‍ദിക്കുന്നു. വയോധികരെപ്പോലും സ്വ ന്തം ഭൂമിയില്‍ നിന്ന് വലിച്ച് പുറത്തിടുന്നു. ഇത് എന്ത് ആഘാതപഠനമാണെന്ന് വിഷ്ണുനാഥ് ചോദിച്ചു.
പാവപ്പെട്ടവരുടെ വീടിന്റെ അടുക്കളയില്‍ വരെ മഞ്ഞക്കുറ്റി സ്ഥാപിക്കുന്നു. ഗുണ്ടകളെ നിയന്ത്രിക്കാതെ പൊലീസ് മഞ്ഞക്കുറ്റിക്ക് കാവലിരിക്കുന്നു. സ്വന്തം പുരയിടം നഷ്ടമാകുന്നത് പ്രതിഷേധിക്കുന്നവരെ പൊ ലീസ് ഗുണ്ടകളെപ്പോലെ മര്‍ദ്ദിക്കുന്നു. കുഞ്ഞുങ്ങളുടെ മുന്നില്‍ മാതാപിതാക്കളെ വലിച്ചിഴയ്ക്കുന്നു. പൊലീസ് ആറാടുക യാണ്. കേരളം കണ്ടിട്ടില്ലാത്ത ഫാസിസമാണ് നടക്കുന്നത്. ജനങ്ങളുടെ കണ്ണീരി നിടയില്‍കൂടി എന്തിനാണ് മഞ്ഞക്കുറ്റിയെന്നും വിഷ്ണുനാഥ് ചോദിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എം.കെ മുനീര്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയപ്പോള്‍ പ്രതിപക്ഷവുമായി ചര്‍ച്ചക്കില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ മാര്‍ച്ച് ആയപ്പോള്‍ സര്‍ക്കാരിന് ചര്‍ച്ചക്ക് തയ്യാറാവേണ്ടി വന്നു. ഇത് ഈ നാട്ടിലെ ജനങ്ങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ വിജയമാണ്.
സമാധാനപരമായി ജീവിക്കുന്ന മനുഷ്യരുടെ അടുക്കളയിലാണ് മഞ്ഞ കല്ലിടുന്നത്. പാരിസ്ഥിതികമായി കേരളത്തെ തകര്‍ക്കുന്ന വിനാശകരമായ പദ്ധതിയാണിത്. കോര്‍പ്പറേറ്റുകളെയും സമ്പന്ന വര്‍ഗത്തേയും സഹായിക്കാന്‍ വേണ്ടി മാത്രമാണ് ഈ പദ്ധതിയെന്നും വിഷ്ണുനാഥ് പറഞ്ഞു.











