ഹര്‍ജിയില്‍ എതിര്‍ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയ ച്ചിരുന്നു. മണ്ഡലത്തില്‍ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യര്‍ത്ഥി ച്ചെന്ന് ചൂണ്ടിക്കാട്ടിയാ ണ് സ്വരാജ് കോടതിയെ സമീപിച്ചത്
കൊച്ചി : തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്ക ണമെന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാര്‍ത്ഥിയാ യിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോ ടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ എതിര്‍ കക്ഷിയായ കെ ബാബുവിന് ഹൈക്കോട തി നേരത്തെ നോട്ടീസയച്ചിരുന്നു. മണ്ഡലത്തില്‍ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യര്‍ത്ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്.
ചുവരെഴുത്തിലും സ്ലിപ്പിലും അയ്യപ്പന്റെ ചിത്രവും പേരും ഉപയോഗിച്ചെന്നും ഇത് ചട്ടലംഘനമാ ണെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിട്ടു ണ്ട്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തിര ഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തില്‍ വിതരണം ചെയ്തു എന്ന് ഹര്‍ജിയില്‍ പറയുന്നു.സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി.
മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മില്‍ ആണെന്ന് ബാബു പ്രചാരണം നടത്തിയെ ന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം.











