പൊതുജനാരോഗ്യ രംഗത്തിനു നല്‍കിയ സമഗ്ര സംഭാവന വിലയിരുത്തിയാണ് പുരസ്‌കാരം. സെ ന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് സി ഇയു ഓപ്പണ്‍ സൊസൈറ്റി പ്രൈസ്
തിരുവനന്തപുരം: സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി (സിഇയു) ഓപ്പണ് സൊസൈറ്റി പുരസ് കാരം മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക്. വെള്ളിയാഴ്ച വിയന്നയില്‍ നടന്ന ചടങ്ങിലാണ് പ്ര ഖ്യാപനം നടത്തിയത്. പൊതുജനാരോഗ്യ രംഗത്തിനു നല്‍കിയ സമഗ്ര സംഭാവന വിലയിരുത്തി യാണ് പുരസ്‌കാരം.
കെ കെ ശൈലജ ടീച്ചര്‍ സ്ത്രീകളെ പൊതുസേവനത്തില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുകയും പകര്‍ ച്ചവ്യാധി അടങ്ങിയ കേരളത്തിന്റെ റെക്കോര്‍ ഡ് വികസ്വര രാജ്യങ്ങളിലെ രാജ്യങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്യുന്നുവെന്ന് സിഇയു പ്രസിഡന്റ് പറഞ്ഞു.
സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമാണ് സിഇയു ഓപ്പണ് സൊസൈറ്റി പ്രൈസ്. നോബ ല്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അടക്കമാണ് നേര ത്തെ ഈ പുരസ്‌കാരം ലഭിച്ചിരുന്നത്. തുറന്ന സമൂഹത്തിന്റെ ആശയങ്ങള്‍ നിറവേറ്റുന്ന അസാധാ രണമായ വ്യക്തിത്വം എന്ന് കണക്കാക്കിയാണ് ഈ പുരസ്‌കാരം നല്‍കാറുള്ളത്. കാള്‍ പോപ്പര്‍, മുന്‍ ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജന റല്‍ കോഫി അന്നന്‍, ചെക് പ്രസിഡന്റും നാടകകൃത്തുമായ വക്ലാവ് ഹാവല്‍, ലോകപ്രശസ്ത സാമ്പത്തിക ചിന്തകന്‍ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് തുടങ്ങിയ വരൊക്കെ യാണ് ഈ പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നവര്‍.
നേരത്തേയും കോവിഡ് പ്രതിരോധത്തില്‍ കെ കെ ശൈലജയ്ക്ക് നേതൃത്വത്തിലുള്ള പ്രവര്‍ത്തന ങ്ങള്‍ക്ക് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നു. 2020 ജൂണ്‍ 23ന് ഐക്യരാഷ്ട്ര സഭ കെ കെ ശൈലജ ടീച്ചറിനെ ആദരിച്ചിരുന്നു. കോറോണ്‍ വൈറസ് വ്യാപനത്തിനെതിരെയുള്ള കേരളത്തിന്റെ പോ രാട്ടത്തില്‍ യുഎന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ടീച്ചറെ ക്ഷണിക്കുകയും ചെയ്തിരുന്നു.