മുന്‍ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ കെ ശൈലജ എം എല്‍എയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ ഡല്‍ഹി കേരളാ ഹൗസി ല്‍ ഏപ്രില്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്യും. പാര്‍ട്ടിയ്ക്കുള്ളിലും ഭരണരംഗത്തും താന്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നെഴുതുന്നതാണ് ശൈലജയു ടെ ആത്മകഥ
ലോകത്തെ ഭയപ്പെടുത്തിയ രണ്ട് പകര്‍ച്ചവ്യാധികളെ ആരോഗ്യമന്ത്രിയെന്ന നിലയില്‍ വിദഗ്ദമായി കൈ കാര്യം ചെയ്ത അനുഭവങ്ങള്‍ പുസ്തകത്തില്‍ വിശദമായി കെ കെ ശൈലജ പങ്കുവെക്കുന്നുണ്ട്. സ്വാത ന്ത്ര്യാനന്തര ഇന്ത്യയിലെ കേരളത്തെക്കുറിച്ച് അവര്‍ പറയുന്നുണ്ട്. അതില്‍ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം തന്റെ കുടുംബത്തെയും സംസ്ഥാനത്തെയും എങ്ങനെ രൂപപ്പെടുത്തിയെന്നും, കേരള മോഡലിനെക്കുറിച്ചും കെ കെ ശൈലജ പറയുന്നു.
കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടം വിദഗ്ദമായി കൈകാര്യ ചെയ്ത ആരോ ഗ്യമന്ത്രിയെന്ന നിലയിലാണ് ആഗോളതലത്തില്‍ കെ കെ ശൈലജ അറിയ പ്പെട്ടത്. കുട്ടിക്കാലത്ത് ലജ്ജയും ഭയവും ഉള്ള പെണ്‍കുട്ടി യായിരുന്നു താ നെന്ന് കെ കെ ശൈലജ പറയുന്നു. സ്‌കൂള്‍ ടീച്ചറായി പ്രവര്‍ത്തിച്ചത്, പില്‍ ക്കാലത്ത് രാഷ്ട്രീയത്തിലും ആരോഗ്യമന്ത്രിയെന്ന നിലയിലും നന്നായി പ്രവ ര്‍ത്തിക്കാന്‍ സഹായിച്ചുവെന്നും അവര്‍ പറയുന്നു.
തന്റെ നാട്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചതിനെക്കുറിച്ചും ശൈല ജയുടെ മുത്തശ്ശിയും അമ്മാവ ന്മാരും അന്ന് നിലനിന്നിരുന്ന സാമൂഹിക വിപത്തുകള്‍ക്കെതിരെ നട ത്തിയ പോരാട്ടത്തെക്കുറിച്ചും ആ ത്മകഥയില്‍ വിശദമായി വിവരിക്കുന്നു ണ്ട്. എം കെ കല്യാണിയാണ് ശൈലജയുടെ മുത്തശ്ശി. പൊതു പ്ര വര്‍ത്തന രംഗത്തേക്ക് കടക്കാന്‍ ശൈ ലജയ്ക്ക് വലിയ പ്രചോദനം തന്നെയായിരുന്നു അവര്‍. അക്കാലത്ത് നിലനിന്നിരുന്ന ചില സാമൂഹിക മാനദ ണ്ഡങ്ങളെ മുത്തശ്ശി സ്വയം ലംഘിച്ചിരുന്നു. പലപ്പോഴും ജാതി വേ ലിക്കെട്ടുകള്‍ മറികടന്നിട്ടുണ്ട്. ഇത്തരം വിവരങ്ങളും ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്.
തന്റെ വ്യക്തിജീവിതത്തിന്റെയും രാഷ്ട്രീയ ജീവിതത്തിന്റെ പല വശങ്ങളെയും സ്പര്‍ശിക്കുന്നതാണ് ആത് കഥയെന്ന് ശൈലജ പറഞ്ഞു. ഒരു സഖാവ് എന്ന നിലയിലുള്ള എന്റെ ജീവിതം രാജ്യത്തെ ഏറ്റവും പ്രധാ നപ്പെട്ട രാഷ്ട്രീയ ഓര്‍മ്മക്കുറിപ്പുകളില്‍ ഒന്നായിരിക്കുമെന്ന് പുസ്തകത്തെക്കുറിച്ച് കെ കെ ശൈലജ പറ ഞ്ഞു. അത് ഒരു നല്ല രാഷ്ട്രീയക്കാരിയെ മാത്രമല്ല, തന്നെ രൂപപ്പെടുത്തിയ സമൂഹത്തെക്കുറിച്ച് വെളിച്ചം വീശുന്ന ഒന്നായിരിക്കും ഈ പുസ്തകമെന്നും ശൈലജ പറയുന്നു.
ഇംഗ്ലീഷില്‍ തയ്യാറാക്കിയ ആത്മകഥ ഡല്‍ഹിയിലെ ജഗര്‍നെറ്റ് പബ്ലിക്കേഷന്‍സ് ആണ് പ്രസിദ്ധീകരി ക്കുന്നത്. മലയാളപരിഭാഷ എഴുത്തുകാരി എസ് സിത്താര തയ്യാറാക്കു ന്നുണ്ട്. ആരോഗ്യമന്ത്രിയായ സമ യത്ത് പ്രസാധകര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അനുഭവങ്ങള്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയതെന്ന് ശൈ ലജ പറഞ്ഞു. സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, സുഭാഷിണി അലി തുടങ്ങിയ മുതിര്‍ന്ന സിപിഎം നേ താക്കള്‍ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.