കെ കെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പിന്നില്‍ ഗൂഢല ക്ഷ്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്വേ ഷണം സ്വാഗതം ചെ യ്യുന്നതായും കുറ്റക്കാരനെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങുമെന്നും അ ദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു
ചേര്‍ത്തല : കെകെ മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യ മെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്വേഷണം സ്വാഗതം ചെയ്യുന്നതായും കുറ്റക്കാരനെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്‌കീം സ്യൂട്ടില്‍ ചിലര്‍ ആവശ്യപ്പെടുന്നത് ക്രിമിനല്‍ കേസ് പ്ര തികള്‍ക്ക് നേതൃസ്ഥാനത്ത് അയോഗ്യത കല്‍പ്പിക്കണമെന്നാണ്. മഹേശന്റെ കേസില്‍ പ്രതിയാക്കി യോ ഗം തെരഞ്ഞെടുപ്പില്‍ തന്നെയും തുഷാറിനെയും ഒഴിവാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയാണ് ലക്ഷ്യം. ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാനാണ് ശ്രമം.
മാവേലിക്കരയിലെ മൈക്രോഫിനാന്‍സ് കേസ് അന്വേഷണം ശക്തമായപ്പോള്‍ നില്‍ക്കക്കള്ളിയി ല്ലാതെ യാണ് മഹേശന്‍ ആത്മഹത്യചെയ്തത്. മരണത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകസംഘത്തിന്റെ അന്വേ ഷണം തൃപ്തികരമാണെന്ന് പറഞ്ഞവരാണ് പിന്നീട് തിരുത്തിയത്. വസ്തുത മറച്ചുവച്ചാണ് ഇപ്പോഴത്തെ ഉ ത്തരവ് വാങ്ങിയത്.
ചുമതലകള്‍ വഹിച്ചയിടത്തെല്ലാം മഹേശന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയതിന്റെ പരാതിയും നിലവിലുണ്ട്. മഹേശനെ തിരിച്ചറിയാന്‍ വൈകി യെന്നും വെള്ളാപ്പള്ളി പറഞ്ഞു.











