മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വ ത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. കോഴിക്കോട് മാലൂര്‍കുന്നിലെ വീടും പറമ്പു മാണ് കണ്ടുകെട്ടിയത്
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോഴിക്കോട് മാലൂര്‍കുന്നിലെ വീടും പറമ്പുമാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.
ഇക്കാര്യം ഇഡി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. ഷാജി എംഎല്‍എ ആയിരുന്ന അ ഴീക്കോട് മണ്ഡലത്തിലെ ആശ ഷാജിയുടെ പേരിലുള്ളതാണ് കണ്ടുകെട്ടിയ സ്വത്തുക്കള്‍. അഴീക്കോട് എംഎല്‍എ ആയിരുന്ന ഷാജിയുടെ പേരില്‍ മണ്ഡലത്തില്‍ വീടുകളും മറ്റു സ്വത്തുക്കളുമുണ്ട്.
2014ല്‍ അഴീക്കോട് സ്‌കൂളിനായി പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി യെന്നാണ് പരാതി. കേസില്‍ ഒട്ടേറെ തവണ കെ എം ഷാജിയെ ഇഡി ചോദ്യം ചെയ്തിരുന്നു.