നിയമസഭാ കയ്യാങ്കളി കേസിലാണ് മുന്‍ ധനമന്ത്രിയായിരുന്ന കെഎം മാണിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പരാമര്‍ശം നടത്തിയത്. മാണി അഴിമതിക്കാരനായിരുന്നുവെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്
തിരുവനന്തപുരം : കെഎം മാണി അഴിമതിക്കാരന്‍ എന്ന് സുപ്രീകോടതിയില്‍ സത്യവാങ്മൂലം ന ല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയ രാഘവന്‍. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായം പറയാന്‍ പറ്റില്ലെന്നാണ് അദ്ദേ ഹം അഭിപ്രായപ്പെട്ടത്. വിഷയം ഇന്ന് ചേരുന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്യു മെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകനോട് അടിയന്തിരമായി വിശദീകരണം തേടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.
നിയമസഭാ കയ്യാങ്കളി കേസിലാണ് മുന്‍ ധനമന്ത്രിയായിരുന്ന കെഎം മാണിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പരാമര്‍ശം നടത്തിയത്. മാണി അഴിമതിക്കാരനായിരുന്നുവെന്നാണ് സര്‍ക്കാര്‍ അഭിഭാ ഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്.
അതേസമയം സുപ്രീംകോടതിയില്‍ അഭിപ്രായം പറഞ്ഞ അഭിഭാഷകനെയാണ് പഴിചാരുന്നതെ ങ്കിലും എല്‍ഡിഎഫിനോടും സര്‍ക്കാരിനോടും ജോസ് കെ മാണി കടുത്ത പ്രതിഷേധം അറിയിച്ചി ട്ടുണ്ട്. കെഎം മാണിക്കെതിരായ നിലപാട് തിരുത്തണമെന്നാണ് ആവശ്യം. കെഎം മാണിക്കെതി രെ ഇടത് മുന്നണി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് ജോസ് എല്‍ഡിഎഫിലേക്ക് ചേക്കേറിയ പ്പോള്‍ യുഡിഎഫ് നേതാക്കള്‍ പരിഹസി ച്ചിരുന്നത്.
കെഎം മാണിയെ അപമാനിച്ച ഇടത് മുന്നണിയില്‍ തുടരണോ എന്ന് കേരളാ കോണ്‍ഗ്രസ് തീരുമാ നിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളകോണ്‍ഗ്രസ് എം ആദര വും ബഹുമാനവും ഉണ്ടെങ്കില്‍ ഒരു രാഷ്ട്രീയ തീരുമാനം എടുക്കണമെന്നാണ് പ്രതി പക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടത്. ജോസ് കെ മാണിയുടെ നിലപാട് എന്താണെന്ന് പിജെ ജോസഫ് ചോദിച്ചു.











