പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലും മറ്റ് അരികുവത്കൃത വിഭാഗങ്ങളിലും പെട്ട വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും പരാതികള്‍ യഥാസമയം പരി ശോധിച്ച് പരിഹരിക്കാന്‍ സോഷ്യല്‍ ജസ്റ്റിസ് കമ്മിറ്റി രൂപീകരിക്കും. ഇ ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസം നീക്കാനും ഈ സമിതി പ്രവര്‍ത്തിക്കും- ഉന്നതവിദ്യാ ഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു
തിരുവനന്തപുരം : കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആ ര്‍ട്‌സിലെ വിദ്യാര്‍ത്ഥിസമരം ഒത്തുതീര്‍ന്നതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. സ്റ്റു ഡന്റസ് കൗണ്‍സില്‍ പ്രതിനിധികളുമായി ചേംബറില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാ രി ക്കുകയായിരുന്നു മന്ത്രി.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകള്‍ നികത്താന്‍ നടപടിയെടുക്കും. അടുത്ത അധ്യ യന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനു മുമ്പു തന്നെ സംവരണം ഉറപ്പുവ രു ത്തുന്ന വ്യവസ്ഥകള്‍ പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കും. ഡയറക്ടറുടെ വസതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവന ക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീര്‍ത്തും ശരിയല്ലെന്നും അത്തരം പ്രവണതകള്‍ ആവര്‍ത്തിക്കി ല്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഡയറക്ടറെ നിയമിക്കാന്‍ സേര്‍ച്ച് കമ്മിറ്റിയെ നിയോഗി ച്ചിട്ടുണ്ട്. ഡയറക്ടറുടെ നിയമനനടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പ രാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാ നം എന്ന നിലയില്‍ വിദ്യാര്‍ത്ഥി ക്ഷേ മസമിതി രൂപീകരിക്കും. ഈ സമിതിയുടെ ചെയര്‍മാന്‍ സ്വീകാര്യതയുള്ള സീനിയര്‍ ഫാക്കല്‍റ്റി അംഗമാ യിരിക്കും.
പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലും മറ്റ് അരികുവത്കൃത വിഭാഗങ്ങളിലുംപെട്ട വിദ്യാര്‍ത്ഥികളു ടെ യും ജീവനക്കാരുടെയും പരാതികള്‍ യഥാസമയം പരിശോധിച്ച് പരിഹരിക്കാന്‍ സോഷ്യല്‍ ജസ്റ്റിസ് കമ്മി റ്റി രൂപീകരിക്കും. ഇ-ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസം നീക്കാനും ഈ സമിതി പ്രവര്‍ത്തിക്കും. കോഴ്‌സി ന്റെ ദൈര്‍ഘ്യം ചുരുക്കിയതു മായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ അക്കാദമിക് വിഷയങ്ങളില്‍ വിദഗ്ധരായവരുടെ സമിതി രൂപീകരിക്കും. കോഴ്‌സ് ഫീസ് സംബന്ധിച്ച വിഷയവും,വര്‍ക് ഷോപ്പുകള്‍, പ്രൊജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ചു വിദ്യാര്‍ ത്ഥികള്‍ക്കുള്ള പരാതികളും ഈ കമ്മിറ്റി പരിശോധിക്കും.