ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ അഞ്ചാമത് അന്താരാഷ്ട്ര കെ.ആര്‍.മോഹനന്‍ മെമ്മോറിയല്‍ ഡോ ക്യുമെന്ററി ഫെസ്റ്റിവല്‍ ഫെബ്രുവരി 20നു പാലക്കാട് നടക്കും. ഇരുപതു മിനുട്ടില്‍ കവിയാത്ത ഡോക്യൂ മെന്ററികളാണ് മത്സരത്തിനായി പരിഗണി ക്കുന്നത്
പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ അഞ്ചാമത് അന്താരാഷ്ട്ര കെ. ആര്‍.മോഹനന്‍ മെമ്മോറിയല്‍ ഡോക്യുമെന്ററി ഫെസ്റ്റിവല്‍ ഫെ ബ്രുവരി 20നു പാലക്കാട് നടക്കും.
ഇരുപതു മിനുട്ടില്‍ കവിയാത്ത ഡോക്യൂമെന്ററികളാണ് മത്സരത്തിനായി പരിഗണിക്കുന്നത്.പ്രാഥമിക തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുന്ന മത്സര ഡോക്യൂമെന്ററികളുടെ വിവര ങ്ങള്‍ ജനുവരി 10നു പ്രസിദ്ധപ്പെടു ത്തുകയും ഫെബ്രുവരി 20നു പ്രദര്‍ശിപ്പിക്കുകയും ചെയ്യും. പതിവുപോലെ ഓരോ ഡോക്യൂമെന്ററിയുടെ യും പ്രദര്‍ശനത്തിനു ശേഷവും എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന ഓപ്പണ്‍ഫോറം ചര്‍ച്ചകള്‍ ഉണ്ടായിരി ക്കും.
പ്രശസ്ത ചലച്ചിത്ര പ്രതിഭകള്‍ അടങ്ങുന്ന ജൂറി തെരഞ്ഞെടുക്കുന്ന ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിന് പതിനായിരം രൂപയും,കെ.ആര്‍. മോഹനന്‍ മെമ്മോറിയല്‍ അവാര്‍ഡും, സാക്ഷ്യപത്രവും സമ്മാനമായി ലഭിക്കും. ഡോക്യൂമെന്ററികള്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം ഡിസംബര്‍ 31 ആണ്. 500 രൂപയാണ് എന്‍ട്രി ഫീസ്
ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ആയി https://insightthecreativegroup.com/ എന്ന വെബ്‌സൈറ്റിലൂടെ നേരിട്ട് സമര്‍പ്പിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.വി വിന്‍സെന്റ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍, ഫോണ്‍: 9446000373.