ജാര്‍ഖണ്ഡ് സ്വദേശി അജയ് ഒരോണ്‍ ആണ് പിടിയിലായത്. പന്തീരാങ്കാവിലാണ് തൊ ഴിലാളികള്‍ക്കൊപ്പം കഴിഞ്ഞ ഒന്നരമാസമായി ഇയാള്‍ കഴിയുകയായിരുന്നു. കേരള പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പി ടികൂടിയത്
കോഴിക്കോട് : ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍ കഴിയുകയായിരുന്ന മാവോയിസ്റ്റ് നേതാവ് പി ടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി അജയ് ഒരോണ്‍ ആണ് പിടിയിലായത്. പന്തീരാങ്കാവിലാണ് തൊഴിലാ ളികള്‍ക്കൊപ്പം കഴിഞ്ഞ ഒന്നരമാസമായി ഇയാള്‍ കഴിയുകയായിരുന്നു.
കേരള പൊലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.2007 ല്‍ ജാര്‍ഖണ്ഡില്‍ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ഫ്ര ണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഒരോണ്‍ എന്നാണു പൊലീസ് പറയുന്നത്. ഇയാള്‍ നേരത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണെന്നു പ്രത്യേക അന്വേഷണ സംഘം വെളിപ്പെടുത്തി.