സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങള്‍ വര്‍ഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏപ്രില്‍ മുതല്‍ 5% കൂടും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ 25% എന്ന തോതില്‍ കൂട്ടിയി രുന്ന കെട്ടിടനികുതി ഇനിമുതല്‍ വര്‍ഷംതോറും 5% വീതം കൂട്ടാനുള്ള തീരുമാനത്തിന്റെ തുടക്കമാണിത്
തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങള്‍ വര്‍ഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏ പ്രില്‍ മുതല്‍ 5% കൂടും. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ 25% എന്ന തോതില്‍ കൂട്ടിയിരുന്ന കെട്ടിട നികു തി ഇനിമുതല്‍ വര്‍ഷംതോറും 5% വീതം കൂട്ടാനുള്ള തീരുമാനത്തിന്റെ തുടക്കമാണിത്. തദ്ദേശസ്ഥാ പന ങ്ങളില്‍ സമര്‍പ്പിച്ച കെട്ടിടപ്ലാനില്‍ നിന്നു വ്യത്യസ്തമായി പിന്നീടു നടത്തിയ അനുബന്ധ നിര്‍മാണങ്ങള്‍ കൂടി അളന്നു തിട്ടപ്പെടുത്തി നികുതി പുനര്‍നിര്‍ണയിക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഈ യാഴ്ച പുറ ത്തിറങ്ങും.
അനുബന്ധ നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡ് തോറും വിവ രശേഖരണം ആലോചനയിലുണ്ട്. ഗ്രാമസഭകളും വാര്‍ഡ് സഭകളും വിളിച്ചുകൂട്ടി ജനങ്ങളെ ബോ ധ്യപ്പെ ടുത്തിയാകും നടപടി. ആവശ്യമെങ്കില്‍ അതതു തദ്ദേശസ്ഥാപന പരിധിയിലെ എന്‍ജിനീയറിങ് ബിരുദ ധാരികളുടെ സഹായവും തേടും.
സംസ്ഥാനത്ത് വര്‍ഷം 2600 കോടി രൂപയിലേറെയാണു കെട്ടിടനികുതി വഴിയുള്ള വരുമാനം. 5% വര്‍ധി പ്പിക്കുമ്പോള്‍ 130 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. അധികനിര്‍മാണങ്ങള്‍ കൂടി കണ്ടെ ത്തി നികുതി പുനര്‍നിര്‍ണയിച്ചാല്‍ വരുമാനം കാര്യമായി കൂടുമെന്നാണു വിലയിരുത്തല്‍. കോഴിക്കോട് മണിയൂര്‍ പഞ്ചായത്തില്‍ ഇത്തരത്തില്‍ നികുതി പുനര്‍നിര്‍ണയിച്ചിരുന്നു.











