ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാ ള്‍ കേരളത്തിലേക്ക്. ഈ മാസം 15ന് അരവിന്ദ് കെജരിവാള്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജരിവാളിന്റെ സന്ദര്‍ശനം.
കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ കേരളത്തിലേക്ക്. ഈ മാസം 15ന് അരവിന്ദ് കെജരിവാള്‍ കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തൃക്കാ ക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജരിവാളിന്റെ സന്ദര്‍ശനം. ട്വന്റി 20യുമായി എഎപി സ ഖ്യം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് ചെയര്‍മാനാകുന്ന മുന്നണിയുടെ പ്രഖ്യാപനം 15ന് കിഴക്കമ്പലത്ത് നടക്കുമെന്നാണ് റിപ്പോര്‍ട്ട്.ഉപതരഞ്ഞെടു പ്പി ല്‍ എഎപിയും ട്വന്റി 20യും പൊതു സ്ഥാ നാര്‍ത്ഥിയെ നിര്‍ത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കെജരിവാള്‍ കേ രളത്തിലെത്തുന്നത്. അടു ത്ത നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എഎപി സഖ്യ സാധ്യതകള്‍ തേടുന്നത്.
തൃക്കാക്കരയില്‍ നിര്‍ണായക സാന്നിധ്യമാണ് ട്വിന്റി 20. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തി ല്‍ വലിയ മുന്നേറ്റം ട്വന്റി 20 കാഴ്ച വെച്ചിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ ത്ഥി ഡോ.ടെറി തോമസിന് 13,897 വോട്ടു കളായിരുന്നു ലഭിച്ചത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എഎപി സഖ്യ സാധ്യതകള്‍ തേടുന്നത്. തൃക്കാക്കര യില്‍ മത്സരിക്കുന്നെങ്കില്‍ എഎപി സ്ഥാനാര്‍ഥിയായിരിക്കുമെന്ന് സംസ്ഥാന കണ്‍ വീനര്‍ പി സി സിറിയക് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ട്വന്റി 20 യും ഇക്കാര്യത്തില്‍ അര്‍ധസമ്മതം മൂളി യിട്ടുണ്ട്.
മണ്ഡലത്തില്‍ ബിജെപി നേടിയത് 11.32 ശതമാനം വോട്ടായിരുന്നു. ട്വന്റി 20 വോട്ടുകളും ഒപ്പം ആം ആദ്മി വോട്ടുകളും നേടാനായാല്‍ സംസ്ഥാനത്ത് വരവറിയിക്കാന്‍ സാധിക്കുമെന്നാണ് എഎപിയുടെ കണക്കു കൂട്ടല്‍. ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ചെടുത്ത എഎപി കേരളവും ബദല്‍ മുന്നണിക്ക് വളക്കൂറു ളള മണ്ണാണെന്ന് വിലയിരുത്തുന്നു.
കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി സാന്നിധ്യം
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടി സാന്നിധ്യം വളര്‍ത്താനുള്ള നീക്കത്തിലാണ് എഎപി. ഗുജറാത്തില്‍ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയു മായി എഎപി സഖ്യത്തിലായിരുന്നു.ദക്ഷിണേന്ത്യയില്‍ കേരളം,തെലങ്കാന,കര്‍ണാട സംസ്ഥാന ങ്ങളില്‍ എഎപി പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നീക്കം.










