ബോളിവുഡ് ഗായകന്‍ കെ കെയുടെ മരണം സംബന്ധിച്ച് വിവാദം രാഷ്ട്രീയതലത്തിലേക്കും വിമര്‍ശനവുമായി ബിജെപി.
കൊല്‍ക്കൊത്ത : ബോളിവുഡ് ഗായകന്‍ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് സംഗീത പരിപാടി ക്കിടെ ശാരീരിക അസ്വസ്ഥത മൂലം മരിക്കാനിടയായതില്‍ മമത സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി രംഗത്ത്.
പരിപാടി നടന്ന ഹാളിന് 2500 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയേ ഉണ്ടായിരുന്നുള്ളുവെന്നും എ ന്നാല്‍, അയ്യായിരത്തോളം പേരാണ് പരിപാടിക്കെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ബി ജെപി സംസ്ഥാ ന മുന്‍ അദ്ധ്യക്ഷന്‍ ദീലീപ് ഘോഷ് രംഗത്ത്.
ഗായകന്‍ മരിക്കാനിടയായത് ഭരണകൂടത്തിന്റേയും അതിന്റേ സംവിധാനങ്ങളുടേയും പിടിപ്പുകേ ടാണെ ന്നും അടച്ചിട്ട ഹാളില്‍ അനുവദനീയമായതില്‍ ഏറെ ആളുകള്‍ എത്തിയതിനെ തുടര്‍ന്ന് ഗായകന്‍ കെ കെയ്ക്ക് പരിപാടിക്കിടെ ശ്വാസ തടസവും മറ്റ് ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടതാ യാണ് മനസ്സിലാക്കു ന്നത്. മരണ കാരണം വായുസഞ്ചാരം ഇല്ലാത്ത ഹാളിലെ അധികമായി എത്തി യ ആളുകളാണെന്ന് സം ശയിക്കേണ്ടിയിരിക്കുന്നുവെന്നും ദിലീപ് ഘോഷ് പറഞ്ഞു.
ഇത്രയുമധികം ചൂടുള്ള സമയത്ത് ഹാളിലെ ഏസി പ്രവര്‍ത്തിക്കാത്ത അവസ്ഥ ആലോചിച്ചു നോ ക്കു അതുകൊണ്ടാണോ കെ കെയ്ക്ക് അസ്വസ്ഥത ഉണ്ടായതും പിന്നീട് മരണമടഞ്ഞതെന്നും അറിയി ല്ല. സര്‍ക്കാരിന് ഒന്നിലും നിയന്ത്രണമില്ലെന്നത് ഇത് വ്യക്തമാക്കുന്നു -ഘോഷ് ട്വിറ്ററില്‍ കുറിച്ചു.
ഗായകന്‍ കെ കെ യുടെ ആകസ്മിക നിര്യാണത്തില്‍ അതീവ ദുഖമുണ്ടെന്നും മരണകാരണത്തില്‍ സം ശ യമുണ്ടെന്നും ദിലീപ് ഘോഷ് ട്വിറ്ററില്‍ കുറിച്ചു. കെ കെയുടെ ആകസ്മിക മരണത്തില്‍ അ ന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയും ആവ ശ്യപ്പെട്ടു.
നേരത്തെ, അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കെകെയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കെ കെയുടെ തലയിലും മുഖത്തും കണ്ട പരിക്കുകളെ കുറിച്ചും വിശദമായ പരിശോധന നടത്തും.
സംഗീത പരിപാടി നടക്കുമ്പോള്‍ തന്നെ വിയര്‍ത്ത് കുളിച്ച അവസ്ഥയിലായിരുന്നു കെകെ,. അദ്ദേഹ ത്തിന്റെ അംഗരക്ഷകര്‍ പരിപാടിക്കിടെ പലവട്ടം ടവല്‍ നല്‍കുന്നതും വെള്ളം കുടിക്കാന്‍ നല്‍ കു ന്നതിന്റേ യും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഗീത പരിപാടി നടന്ന നാസ് റുല്‍ മഞ്ചഹാ ളിലെ ഏയര്‍കണ്ടീഷനിംഗ് സംവിധാനത്തിന് തകരാര്‍ ഉണ്ടായിരുന്നതായും പറയപ്പെ ടുന്നു.
AC বন্ধ ছিলো কেন? #KK গরমে ঘামছিলেন, তিন হাজার দর্শকদের আসনে পাঁচ হাজারের বেশি ভিড় হলো কিভাবে ?
তাহলে কি ব্যাবস্থাপনায় সীমাহীন গাফিলতির কারণের ফলে অকালে ঝরে গেল ভারতের প্রতিভা।
কেউ কেউ বলছে “হিংসুটে পক্ষ” এর ষড়যন্ত্র🧐
এসবের তদন্ত হবে কি?
এর দায় কে নেবে ??#RIPKK #RIPLegend pic.twitter.com/cjftxl9OaY— Saroop Chattopadhyay (@SaroopCKol) June 1, 2022
അയ്യായിരത്തോളം പേര്‍ ഒത്തുചേര്‍ന്ന ഹാളില്‍ ആവശ്യത്തിന് വായു സഞ്ചാരം ലഭിക്കാതെ വന്നതാകാം പെര്‍ഫോം ചെയ്യുന്നതിനിടെ ശ്വാസതടസവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാനുള്ള കാരണം.
#EXCLUSIVE
The very moment when playback singer KK was being taken back to hotel after he complained about his health condition. He has been declared brought dead by the doctors of CMRI. #KK #NewsToday #KKsinger #KKDies #kkdeath #SingerKK@ANI @MirrorNow @TimesNow @htTweets pic.twitter.com/zX5A2ZPvTW— Tirthankar Das (@tirthaMirrorNow) May 31, 2022
ഉയര്‍ന്ന ശബ്ദത്തില്‍ പാടുകയായിരുന്ന കെകെ ഒന്നര മണിക്കൂര്‍ നീണ്ട പരിപാടിക്കിടെ പലപ്പോഴും അസ്വസ്ഥനായാണ് കാണപ്പെട്ടത്. അസ്വസ്ഥത മൂലം പരിപാടി അവസാനിപ്പിച്ച് താമസിച്ച ഹോട്ടലി ലേക്ക് മടങ്ങുകയാണുണ്ടായത്. എന്നാല്‍ ഹോട്ടലിന്റെ സ്റ്റെയര്‍ കേസിനു താഴെ കുഴഞ്ഞുവീഴുക യാണുണ്ടായത്.
ഡെല്‍ഹിയില്‍ ജനിച്ചു വളര്‍ന്ന കൃഷ്ണകുമാര്‍ മലയാളിയാണെങ്കിലും ഒരേ ഒരു മലയാള സിനിമയ്ക്കു വേണ്ടി മാത്രമാണ് പാടിയിട്ടുള്ളത്, ദീപന്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രമായ പുതിയമുഖത്തി ല്‍ ദീപക് ദേവ് ഈണമിട്ട രഹസ്യമായി എന്ന ഗാനമാണ് കെകെയുടെ പേരില്‍ മലയാളത്തിലുള്ളത്.
മെയ് 31 ന് രാത്രി പത്ത് മണിക്ക് സംഗീത പരിപാടിയില്‍ പാടിക്കൊണ്ടിരിക്കെ അസ്വസ്ഥത തോന്നിയ കെ കെ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങുകയായിരുന്നു. കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടനെ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.
കെകെയുടെ ഭാര്യയും മക്കളും മരണ വിവരം അറിഞ്ഞ് കൊല്‍ക്കത്തയിലെത്തി, അദ്ദേഹ ത്തിന്റെ ഭൗതിക ദേഹം കൊല്‍ക്കത്ത രവീന്ദ്ര സദനത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഔ ദ്യോഗിക ബഹുമതികളോടെയാകും സംസ്‌കരിക്കുക.