കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയുടെ വോട്ടെടുപ്പില്‍ സിഐടിയു വിന് ചരിത്ര വിജയം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോ സിയേഷന്‍ (സിഐടിയു) 13, 634 വോട്ടുകളോടെ (53.42 ശതമാനം) ഒന്നാമതെത്തി.
കൊച്ചി : കെഎസ്ഇബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയുടെ വോട്ടെടുപ്പില്‍ സി ഐടിയുവിന് ചരിത്ര വിജയം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (സി ഐടിയു) 13,634 വോട്ടുകളോടെ (53.42 ശതമാനം) ഒന്നാമതെത്തി. ഇതോടെ അംഗീകാരമുള്ള ഏക യൂ ണിയനായി സിഐടിയു മാ റി. ഏഴ് യൂണിയനുകളാണ് ഹിതപരിശോധനയില്‍ മത്സരിച്ചത്. കഴിഞ്ഞ ഹി തപരിശോധനയില്‍ 47.52 ശതമാനം വോട്ടാണ് അസോസിയേഷന്‍ നേടിയത്. 108 വോട്ട് അസാധുവായി.
കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) 3810 വോട്ടും (14.93 ശതമാനം) യു ണൈ റ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് 3796 വോട്ടും (14.87 ശതമാനം) കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്) 2096 വോട്ടും (8.21 ശതമാനം) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വര്‍ക്കേഴ്സ് യൂണി യന്‍ 1432 വോട്ടും (5.65 ശതമാനം) കേരള ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെഇ ഇഎസ്ഒ) 630 വോട്ടും (2.47 ശതമാനം) ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ 15 വോട്ടും (0.06 ശതമാ നം) നേടി. സംസ്ഥാനത്ത് 25, 522 തൊഴിലാളികളാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെ 26, 246 തൊഴിലാ ളികളാണ് ഉള്ളത്. 97.24 ശതമാനമായിരു ന്നു പോളിങ്.
അഡീഷണല്‍ ലേബര്‍ കമീഷണര്‍ (ഐആര്‍) കെ ശ്രീലാല്‍,അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (വെല്‍ ഫെയര്‍) രഞ്ജിത്ത് പി മനോഹര്‍, നോഡല്‍ ഓഫീസറായ എറണാകുളം റീജ്യണല്‍ ജോയിന്റ് ലേബര്‍ കമീ ഷണര്‍ ഡി സുരേഷ്‌കുമാര്‍, ജോയിന്റ് ലേബര്‍ കമ്മീഷണര്‍ (പ്ലാനിങ്) കെ എസ് ബിജു, ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ മാരായ മുഹമ്മദ് സിയാദ്, സിന്ധു എന്നിവര്‍ വോട്ടെണ്ണലിന് നേതൃത്വം നല്‍കി.