കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലോരില്‍ ഉണ്ണിമിശിഹാ പള്ളിക്കുസമീപം ഇന്നുരാവിലെയായിരുന്നു അപകടം. തൃക്കൂരില്‍ വാടകയ്ക്കു താമസി ക്കുന്ന നിഖില്‍ (30) ആണു മരിച്ചത്
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലോരില്‍ ഉണ്ണിമിശിഹാ പള്ളിക്കു സമീപം ഇന്നുരാവിലെയായിരുന്നു അപകടം. തൃക്കൂരില്‍ വാടക യ്ക്കു താമസിക്കുന്ന നിഖില്‍ (30) ആണു മരിച്ചത്.
ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. നിഖിലിന്റെ ദേഹത്തുകൂടി ബസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. സംഭ വസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചു. മൃതദേഹം തൃശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.











