18 മുതല്‍ ആറ്റിങ്ങല്‍,കിളിമാനൂര്‍ ഡിപ്പോകളിലും തുടര്‍ന്ന് സംസ്ഥാനത്താകെയും വ്യാപിപ്പിക്കാന്‍ നടപടി തുടങ്ങി. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തി ലാണി തെന്നും മന്ത്രി മാധ്യമപ്രവ ര്‍ത്തകരോട് പറഞ്ഞു.
കണ്ണൂര്‍ : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി ഉടന്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റ ണി രാജു.18 മുതല്‍ ആറ്റിങ്ങല്‍, കിളിമാനൂര്‍ ഡിപ്പോകളിലും തുട ര്‍ന്ന് സംസ്ഥാനത്താകെയും വ്യാപിപ്പി ക്കാന്‍ നടപടി തുടങ്ങി. സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിതെന്നും മന്ത്രി മാധ്യമപ്രവര്‍ ത്തകരോട് പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ വരുമാനം കൂട്ടി കൂടുതല്‍ പ്രദേശങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനും നഷ്ട ത്തില്‍ നിന്ന് കരകയറ്റാനും സുശീല്‍ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കുകയേ വഴിയുള്ളൂ. അവ ഓരോന്നായി ന ടപ്പാക്കുകയാണ്. സംസ്ഥാനത്ത് 98 മേഖലകളിലുള്ള ഭരണനിര്‍വഹണ ഓഫീസുകള്‍ പതിനഞ്ചായും 98 വര്‍ക്ക്ഷോപ്പുകള്‍ ഇരുപത്തി രണ്ടായും ചുരുക്കി.
അനാവശ്യചെലവ് ഇല്ലാതാക്കും. ഡ്യൂട്ടി പാറ്റേണ്‍ പരിഷ്‌കരിച്ച് കൂടുതല്‍ ബസ് ഓടിക്കും. മാറ്റങ്ങള്‍ നടപ്പാക്കുമ്പോള്‍ സ്വാഭാവികമായും എതിര്‍പ്പുയരും. അവ പരിഹരി ക്കും. തൊഴിലാളികളെ വിശ്വാ സത്തിലെടുത്താണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്. യൂണിയനുകള്‍ സഹകരിക്കുമെന്നും മന്ത്രി പറഞ്ഞു.