
വിഷുവിനുമുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാവി ല്ലെന്ന് ഏറക്കുറെ ഉറപ്പായി. ശമ്പളവും കുടിശികയും നല്‍കാന്‍ 97 കോടി രൂപയാണ് വേണ്ടത്. മാനേജ്മെന്റ് ധനവകുപ്പിനോട് 80 കോടി രൂപ ആവശ്യ പ്പെട്ടതെങ്കിലും അനുവദിച്ചത് മുപ്പതു കോടി മാത്രമാണ്.
തിരുവനന്തപുരം: വിഷുവിനുമുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പ ളം നല്‍കാനാവില്ലെന്ന് ഏറക്കുറെ ഉറപ്പായി. ശമ്പളവും കുടിശികയും നല്‍ കാന്‍ 97 കോടി രൂപ യാണ് വേണ്ടത്. മാനേജ്മെന്റ് ധനവകുപ്പിനോട് 80 കോടി രൂപയാണ് ആവശ്യപ്പെട്ടതെങ്കിലും അനുവദിച്ചത് മുപ്പതുകോടി മാത്രമാണ്. ബാക്കി തുക സ്വന്തം കളക്ഷ നില്‍ നിന്ന് കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിലപാട്.
എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അതിന് കഴിയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. ധനവകുപ്പ് അനുദിച്ച മുപ്പതുകോടിതന്നെ കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടി ലെത്താന്‍ ഇനിയും സമയമെടു ക്കും. ഇന്നും നാളെയും ബാങ്ക് അവധിയായതിനാല്‍ ശമ്പളവിതരണം വൈകും. അതിനാല്‍ വിഷുവിന് മുമ്പ് ഭാഗികമായി പോലും ശമ്പളം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. അനുവദിച്ച മുപ്പത് കോടി തിക യില്ലെന്നും ശമ്പളം മൊത്തമായി വിതരണം ചെയ്യാന്‍ 80 കോടി വേണ്ടിവരുമെന്നും നേരത്തെ കെഎ സ്ആര്‍ടിസി മാനേജ്മെന്റ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ഇടത് തൊഴിലാളി യൂണിയനുകള്‍ ഇന്നു മുതല്‍ സമരം ആരംഭിച്ചു. സിഐടിയു ഇന്നുമുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. എഐടിയുസി ഇന്ന് കരിദിനമായി ആചരിക്കും.
കെഎസ്ആര്‍ടിസി ചീഫ് ഓഫീസിന് മുന്നിലാണ് സിഐടിയു നിരാഹാര സമരം. എല്ലാ യൂണിറ്റുകളിലും പ്രതിഷേധ പരിപാടി നടത്തുമെന്ന് എഐടിയുസി അറിയിച്ചു. കറുത്ത ബാഡ്ജ് ധരിച്ചാണ് ഇന്ന് തൊഴി ലാളികള്‍ ജോലിക്കെത്തിയത്. വിഷുവിന് മുമ്പ് ശമ്പള വിതരണം മുഴുവന്‍ പേര്‍ക്കും നടത്താത്ത പക്ഷം ഏപ്രില്‍ 16 മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരണവും പണിമുടക്കുമുള്‍പ്പെടെ സമരത്തിലേക്ക് കടക്കുമെന്നും എ ഐടിയുസി അറിയിച്ചു. ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്താന്‍ സിഐടിയു ആഹ്വാനം ചെയ്തു.
കോണ്‍ഗ്രസ് അനുകൂല ടിഡിഎഫ്, ബിജെപി അനുകൂല ബിഎംഎസ് യൂണിയനുകളും ശമ്പളം വൈ കുന്നതിനെതിരെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.സിഐടിയു, എഐടിയുസി യൂണിയനുകളുടെ സമരം സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. അതേസമയം, മുഖം രക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ഇടതുയൂ ണിയനുകളുടെ ശ്രമം എന്ന ആക്ഷേപവും ഉയരുന്നുണ്ട്.