ഇന്ധന വില വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്ക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി. ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ഗുരുതരമായ പ്രതിസന്ധിയാണ് നിലവിലുളളതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: ഇന്ധന വില വര്‍ധിച്ചതോടെ കെഎസ്ആര്‍ടിസി കടുത്ത പ്രതിസന്ധിയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവന ക്കാരെ കുറയ്ക്കേണ്ടിവരുമെന്ന് മുന്നറിയി പ്പ് നല്‍കി. ഇന്ധനവിലവര്‍ധനവിനെ തുടര്‍ന്ന് ഗുരുതരമായ പ്രതിസന്ധിയാണ് നിലവിലുളളതെന്നും മ ന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിക്ക് ചെലവിനുള്ള പണം കണ്ടെത്താന്‍ കഴിയാത്ത സ്ഥിതിയാണ്. പ്രതിവര്‍ഷം 500 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും ശമ്പളം കൊടുക്കല്‍ ബുദ്ധിമുട്ടിലാക്കുമെന്നും ആന്റണി രാജു പറഞ്ഞു. ഇത് തുടര്‍ന്നാല്‍ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വരും.
കഴിഞ്ഞവര്‍ഷം 2000 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഡിസംബറിലെ ഡീസല്‍ വിലയുമായി തട്ടിച്ച് നോക്കിയാല്‍ 38 രൂപയാണ് വിത്യാസം. അങ്ങനെ വരുമ്പോഴാ ണ് 40 കോടിയുടെ അധിക ചെലവു ണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ചെലവ് കുറയ്ക്കാനുള്ള മാര്‍ഗം കണ്ടേത്തേണ്ടിവരുമെന്നും മന്ത്രി പറ ഞ്ഞു. ടിക്കറ്റ് വര്‍ധനവിലൂടെ കെഎസ്ആര്‍ടിസിക്ക് എത്ര അധികവരുമാനം ഉണ്ടാകാനാണ്. ശമ്പളം കൊടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.
കേരളത്തിന്റെ ചരിത്രത്തില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ പോലെ പണം കെഎസ്ആര്‍ടിസിക്ക് ഒരു സര്‍ക്കാ രും ചെയ്തിട്ടില്ലെന്നും ഇങ്ങനെ പോയാല്‍ ഒരുവര്‍ഷം 500കോടി രൂപ അധികം കണ്ടേത്തേണ്ടി വരുമെന്നും ആന്റണി രാജു പറഞ്ഞു.











