2010 മുതല്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും 100.75 കോടി രൂപ നഷ്ടമായെന്ന് ഓഡിറ്റ് റി പ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ധനദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അന്വേണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി ശുപാര്‍ശ ചെയ്തത്.
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ 100.75 കോടിയുടെ ക്രമക്കേടില്‍ വിജിലന്‍സ് അ ന്വേഷണം നടത്താനുള്ള ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീ കരിച്ചു. 2010 മുതല്‍ കെഎസ്ആര്‍ടിസിയില്‍ നിന്നും 100.75 കോടി രൂപ നഷ്ടമായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടി ലെ കണ്ടെത്തല്‍. സാമ്പത്തിക വിനിയോഗം സംബന്ധിച്ച് വ്യക്തമായ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെ ന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ധനദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അ ന്വേണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി ശുപാര്‍ശ ചെയ്തത്.
യുഡിഎഫ് ഭരണ കാലത്ത്, 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കു ന്ന ത്. കെ.എസ്.ആര്‍.ടി.സിയുടെ ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്ന താണ് ആരോപണം. രേഖകള്‍ സൂക്ഷിക്കാതെ സാമ്പത്തിക വിനിയോഗത്തില്‍ ഉദ്യോഗസ്ഥര്‍ ആശ യകുഴപ്പം സൃഷ്ടിച്ചുവെന്ന് ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വ ത്തി ല്‍ നടത്തിയ അന്വേഷണത്തില്‍ ബോധ്യ പ്പെട്ടിരുന്നു.
ജനുവരി 16ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കെഎസ്ആടിസിയു ടെ 100 കോടി രൂപ കാണാനില്ലെന്ന് എം.ഡി ബിജു പ്രഭാകര്‍ വെളിപ്പെടുത്തിയത്. ഇടപാടുകള്‍ നടന്ന ഫയലുകള്‍ കാണിനില്ലെന്ന ഗുരുതര ആരോപണവും ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞ വെളിപ്പെടുത്തലിലുണ്ടായിരുന്നു.