പിടിയിലായതില്‍ ഒരാള്‍ കേസിലെ പ്രധാനപ്രതിയും കൃഷി ഓഫീസറുടെ സുഹൃത്തും കളരിയാശാനുമായ ആളാണെന്നാണ് വിവരം. കൃഷി ഓഫീസര്‍ ജിഷക്ക് കള്ളനോട്ടു കള്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൃഷി ഓഫീസര്‍ അറസ്റ്റിലായതിന് പിന്നാലെ നാടുവിട്ട ഇയാള്‍ക്ക് അന്താരാഷ്ട്ര കള്ളനോട്ട് സംഘവു മായി ബന്ധമുണ്ടെന്നും സംശയമുണ്ട്
ആലപ്പുഴ : കൃഷി ഓഫീസര്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസിലെ പ്രധാനപ്രതിയുള്‍പ്പെടെ നാല് പേര്‍ വാളയാറി ല്‍ പിടിയലാതായി സൂചന. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെ വാളയാര്‍ പൊലീസ് കസ്റ്റഡിയി ലെടുത്തത്. തുടര്‍ന്ന് ചേദ്യം ചെയ്യുന്നതിനിടെയാണ് ഇവര്‍ക്ക് ആലപ്പുഴയിലെ കള്ളനോട്ട് കേസുമായി ബന്ധമുള്ളതായി പൊലീസിന് മനസിലായത്. പിടിയിലായതില്‍ ഒരാള്‍ കേസിലെ പ്രധാനപ്രതിയും കൃ ഷി ഓഫീസറുടെ സുഹൃത്തും കളരിയാശാനുമായ ആളാണെന്നാണ് വിവരം.
കൃഷി ഓഫീസര്‍ ജിഷക്ക് കള്ളനോട്ടുകള്‍ നല്‍കിയത് ഇയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൃഷി ഓഫീസര്‍ അറസ്റ്റിലായതിന് പിന്നാലെ നാടുവിട്ട ഇയാള്‍ക്ക് അന്താരാഷ്ട്ര കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. സംഘത്തെകുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഇയാളെ ചോദ്യം ചെയ്യു ന്നതോടെ ലഭിക്കമെന്നും പൊലീസ് കരുതുന്നു.