ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
സൈന്യത്തിന്റെ പ്രവർത്തനം കൂടുതൽ ശക്തമാക്കുകയും ഭീകരവിരുദ്ധ നടപടികൾ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യാൻ വേണ്ടിയാണിതെന്ന് വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.
ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം, ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ, ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റങ്ങൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ, ബാലിസ്റ്റിക് ഹെൽമറ്റുകൾ എന്നിവയടക്കം നിരവധി ആധുനിക പ്രതിരോധ ഉപകരണങ്ങളാണ് സൈന്യത്തിന് ലഭ്യമാക്കുക.
ഇതുവഴി സൈന്യത്തെ ആധുനികവത്കരിക്കുകയും പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ കൂടുതൽ സജ്ജമാക്കുകയും ചെയ്യുക എന്നതായിരിക്കും പ്രധാന ലക്ഷ്യം.
അടിയന്തര ആയുധ സംഭരണ സംവിധാനം വഴി ആയുധങ്ങളും ഉപകരണങ്ങളും ദ്രുതഗതിയിൽ വാങ്ങാനാണ് പദ്ധതി, എന്നതും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങളിൽ കാലതാമസം ഒഴിവാക്കാൻ വേണ്ടിയുള്ള പ്രത്യേക സംവിധാനം എന്നാണിത്.