രാവിലെ ആറിന് ആരംഭിച്ച സമരം വൈകിട്ട് അഞ്ച് വരെ നീണ്ടുനില്‍ക്കും. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ഉപവാസ സമരവും നടത്തുമെന്ന് വ്യാപാരികള്‍ അറിയി ച്ചു.
കോഴിക്കോട് : കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമി തിയുടെ നേതൃത്വത്തിലുള്ള കടയടപ്പ് സമരം സംസ്ഥാനത്ത് ആരംഭിച്ചു. ഹോട്ടലുകള്‍ അടക്കമു ള്ള കടകളെല്ലാം അടഞ്ഞ് കിടക്കുകയാണ്. അവശ്യ വസ്്തുക്കള്‍ വില്‍ക്കുന്ന കടകളും സമര ത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാവിലെ ആറിന് ആരംഭിച്ച സമരം വൈകിട്ട് അഞ്ച് വരെ നീണ്ടുനില്‍ക്കും. സെക്രട്ടേറിയറ്റ് ഉള്‍ പ്പെടെ 25,000 കേന്ദ്രങ്ങളില്‍ ഉപവാസ സമരവും നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു. ഇന്നതേ ത്ത് സൂചന സമരമാണെന്നും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും വ്യാപാരികള്‍ അറിയിച്ചു. മാനദണ്ഡം പാലിച്ചുകൊണ്ട് എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവ ദിക്കണം എന്നതാണ് പ്രധാന ആവശ്യം. ഹോട്ടലു കളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക , വ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
അതേസമയം കടയടപ്പ് സമരത്തില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹി കള്ഡ അറിയിച്ചു. കോവിഡ് പ്രതിരോധ നിയന്ത്രണളോട് സഹകരിക്കുന്ന വ്യാപാരി സമൂ ഹത്തെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് വ്യാപാര വ്യവസായി ഏകോപന സമിതിക്ക് പിറകില്‍ കളിക്കുന്നവര്‍ ലക്ഷ്യമാക്കുന്നത്. ഏകോപന സമിതി ഏകപക്ഷീയമായി പ്രഖ്യാപിച്ച കടയടപ്പ് വിജയിപ്പിക്കാന്‍ വ്യാപാരി സമിതിക്ക് ബാധ്യതയില്ല. കട അടപ്പിക്കലല്ല തുറപ്പിക്കലാണ് വേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാനത്തെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഇന്ന് ജില്ലാ കലക്ടര്‍മാരുമായി ചര്‍ച്ച നടത്തും. ജില്ലകളിലെ സാ ഹചര്യം വിലയിരുത്തിയ ശേഷമാകും ഇളവുകള്‍ തീരുമാനിക്കുക. ടിപിആര്‍ കുറയാത്ത സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടായേ ക്കില്ല. ഇപ്പോഴത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചയോ അതിലധികമോ നീളാനാണ് സാധ്യത. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശങ്ങള്‍ തീരുമാ നി ക്കാന്‍ ഉള്ള ടിപിആര്‍ പരിധി 15 ആക്കി കുറച്ചേക്കും. ഇതോടെ കൂടുതല്‍ മേഖലകള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആകും. ജില്ലകളിലെ വാക്‌സിനേ ഷന്‍, കോവിഡ് പരിശോധനകള്‍, പ്രതിരോധ നടപടികള്‍ എന്നിവയും ചര്‍ച്ച ചെയ്യും.