കുവൈറ്റിലെ സെന്റ്.തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പഴയപള്ളി യുവജന പ്ര സ്ഥാനത്തിന്റെ നേതൃത്വത്തില്‍ നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്രയും സമ്മേളനവും വൈവിധ്യമാര്‍ന്ന കലാ പരിപാടികളും കോര്‍ത്തി ണക്കി ‘ തിരുവോണപ്പുലരി -2022’ ഓണാഘോഷം സംഘടിപ്പിക്കുന്നു.
കുവൈറ്റ്‌സിറ്റി : കുവൈറ്റിലെ സെന്റ്.തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പഴയപള്ളി യുവജന പ്ര സ്ഥാനത്തിന്റെ നേതൃത്വത്തില്‍ നാടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്രയും സമ്മേളനവും വൈവിധ്യമാര്‍ന്ന കലാ പരിപാടികളുംകോര്‍ത്തിണക്കി’തിരുവോണപ്പുലരി -2022′ ഓണാഘോഷം സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ 30ന് വെള്ളിയാഴ്ച രാവിലെ 8 മുതല്‍ ഫാഹേല്‍ ഇന്റര്‍നാഷണല്‍ ബ്രിട്ടിഷ് സ്‌കൂളില്‍ നടക്കുന്ന പരിപാടി സെന്റ്.തോമസ് മാര്‍ത്തോമ ചര്‍ച്ച് വികാരി ഫാ.ജിജി മാത്യു ഉദ്ഘാടനം ചെയ്യും.
അത്തപൂക്കളം, വടംവലി, ഗാനമേള, സാംസ്‌കാരിക ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, ഡാ ന്‍സ്, നാടന്‍പാട്ട്, വയലിന്‍ ഫ്യൂഷന്‍, മാജിക്ക് ഷോ തുടങ്ങി വിവിധ കലാപരിപാടികള്‍ അരങ്ങേറു ന്നതാണ്. കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.