
കുവൈത്ത് സിറ്റി : കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെആര്‍സിഎസ്) ചെയര്‍മാന്‍ അംബാസഡര്‍ ഖാലിദ് മുഹമ്മദ് സുലൈമാന്‍ അല്‍ മുഖമിസുമായി ഇന്ത്യന്‍ സ്ഥാനപതി ആദര്‍ശ് സൈ്വക കൂടിക്കാഴ്ച നടത്തി.വിവിധ രാജ്യങ്ങള്‍ക്ക് കെആര്‍സിഎസ് നല്‍കുന്ന മാനുഷിക സഹായങ്ങളെ ആദര്‍ശ് സൈ്വക അഭിനന്ദിച്ചു. എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സഞ്ജയ് കെ. മുലുക്കയും സംബന്ധിച്ചിരുന്നു.
