കുവൈത്ത് സിറ്റി: കുവൈത്തിലെ മത്സ്യവിൽപന 788 ടണ്ണിലെത്തി. 2024 ആദ്യ പകുതിയിൽ കുവൈത്തി ലെ പ്രാദേശിക മത്സ്യ വിൽപന 788.1 ടൺ ആയെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട്.1.93 ദശലക്ഷം ദീനാറാണ് മൊത്തം മൂല്യം. ആദ്യ പാദത്തിൽ 538.02 ടൺ മത്സ്യം വിറ്റഴിക്കുകയും 1.298 ദ ശലക്ഷം ദിനാർ വരുമാനം നേടുകയും ചെയ്തു. രണ്ടാം പാദത്തിൽ 250.08 ടൺ മത്സ്യം വിറ്റു, 631,300 ദി നാറാണ് മൊത്തം മൂല്യം. ഒരു കിലോഗ്രാമിന് ആദ്യ പാദത്തിൽ ഏകദേശം 2.414 ദീനാറും രണ്ടാം പാദ ത്തിൽ 2.525 ദീനാറുമായിരുന്നു ശരാശരി വില.











