ജൂലൈ 19 നു ശേഷം പുതിയ പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് സിറ്റി : ഈദ് അവധിക്കു ശേഷം കുവൈത്തില്‍ പുതിയ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.
ഓഗസ്തിന് മുമ്പ് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല മന്ത്രിസഭയായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബറിനു മുമ്പ് ദേശീയ തിരഞ്ഞെടുപ്പ് ഉണ്ടാകും. ഇതിനു ശേഷമാകും സ്ഥിരം മന്ത്രിസഭ ഉണ്ടാകുക,
ബജറ്റ് അംഗീകാരം പോലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് അനുമതി നല്‍കുക മാത്രമായിരിക്കും ഇടക്കാല മന്ത്രിസഭയുടെ ചുമതല.
പ്രതിപക്ഷത്തിന്റെ അവിശ്വാസം മൂലം കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖലീദ് അല്‍ സബ രാജിവെച്ചത്.
ആവശ്യമായതിലും രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഇതിനെ തുടര്‍ന്ന് അമീര്‍ ഷെയ്ഖ് നാവഫ് അല്‍ അഹമദ് അല്‍ ജാബര്‍ ദേശീയ അംസംബ്ലി പിരിച്ചുവിടുകയായിരുന്നു.