കുവൈത്ത് സിറ്റി : ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഓപ്പണ്‍ ഹൗസ് നാളെ നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് ദയ്യായിലുള്ള ഇന്ത്യന്‍ എംബസി ആസ്ഥാനത്താണ് ഓപ്പണ്‍ ഹൗസ്. റജിസ്‌ട്രേഷന്‍ 11 മണിക്ക് ആരംഭിക്കും. സ്ഥാനപതി ഡോക്ടര്‍ ആദര്‍ശ് സൈക്വയുടെ നേതൃത്വത്തില്‍ എംബസിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഓപ്പണ്‍ ഹൗസില്‍ പരാതികള്‍ സ്വീകരിക്കാനുണ്ടാകും.
