സ്ത്രീകളുടേയും കുട്ടികളുടേയും ആരോഗ്യപരിരക്ഷയെ കരുതിയാണ് പുതിയ തീരുമാനം. നിശ്ചിത ഇടങ്ങളില്‍ മാത്രം പുകവലിക്ക് അനുമതി നല്‍കും.
കുവൈത്ത് സിറ്റി : പുകവലിക്കെതിരെയുള്ള ക്യാംപെയിനിന്റെ ഭാഗമായി രാജ്യത്ത് അടച്ചിട്ട ഇടങ്ങളില്‍ പുകവലിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം.
ഇതിനായി കുവൈത്ത് മുനിസിപ്പാലിറ്റി ഫിനാന്‍ഷ്യല്‍ ആന്‍ഡ് ലീഗല്‍ കമ്മറ്റിയാണ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
അടച്ചിട്ട ഇടങ്ങളിലും ഹാളുകളിലും പുകവലി നിരോധിക്കാനാണ് നീക്കം.
ഗള്‍ഫ് മേഖലയില്‍ പുകവലി കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ലബനണ്‍ ആണ് മുന്നില്‍. പുകവലിയില്‍ നിന്ന് മോചനം ലഭിക്കാന്‍ രാജ്യത്ത് പതിനൊന്ന് ക്ലിനിക്കുകള്‍ ആരംഭിക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.