കുവൈത്ത് സിറ്റി : പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് രണ്ട് ദിവസം തടസ്സം നേരിടുമെന്ന് കുവൈത്ത് ഇന്ത്യൻ എംബസി.. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ നവീകരണത്തിന്റെ ഭാഗമായി ശനി,ഞായര്‍ ദിവസങ്ങളില്‍ പാസ്‌പോര്‍ട്ട്, തത്കാല്‍ പാസ്‌പോര്‍ട്ട്, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പി.സി.സി) തുടങ്ങിയ സേവനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവച്ചത്.
എംബസിയിലും കുവൈത്ത് സിറ്റി, ജലീബ് അല്‍ ഷുവൈഖ് (അബ്ബാസിയ) ജഹ്‌റ, ഫാഹഹീല്‍ എന്നീ നാല് ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങളിലും ഇത്തരം സേവനങ്ങള്‍ ലഭ്യമല്ല. ഒക്ട്‌ടോബര്‍ 21ന് കുവൈത്ത് സമയം 3.30 വരെയാണിത്. എന്നാല്‍, കോണ്‍സുലര്‍, വീസ സേവനങ്ങള്‍ നാല് ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങളില്‍ ലഭ്യമാകും.
