കുവൈത്ത് സിറ്റി ∙ കുവൈത്തിലെ പ്രശസ്ത റീറ്റെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിൽ വൻ വിലക്കിഴിവുകളുമായി ‘14 ഡേയ്‌സ്’ ഫ്ലാഷ് സെയിൽ ആരംഭിക്കുന്നു. ജൂലൈ 16 മുതൽ 29 വരെ നീളുന്ന മെഗാ പ്രമോഷൻ ഉപഭോക്താക്കൾക്ക് എല്ലാ വിഭാഗങ്ങളിലുമുള്ള ഉൽപ്പന്നങ്ങൾ ആകർഷക വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അപൂർവ അവസരമാണ്.
വിപുലമായ ഉൽപ്പന്നവിഭാഗങ്ങൾ
- നിത്യോപയോഗ സാധനങ്ങൾ
- പഴങ്ങൾ, പച്ചക്കറികൾ
- മത്സ്യം, മാംസം
- വീട്ടുപകരണങ്ങൾ
- ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ തുടങ്ങി
എല്ലാ ഉൽപ്പന്നങ്ങളിലുമുള്ള ഓഫറുകളാണ് “14 ഡേയ്‌സ്” പ്രമോഷൻ ആകർഷകമാക്കുന്നത്.
പ്രത്യേകമായി, എല്ലാ ദിവസങ്ങളിലും ഫ്ലാഷ് സെയിൽ, ഹാപ്പി ഹവേഴ്സ്, ഫാമിലി ഹവേഴ്സ് എന്നിവയുടെ ഭാഗമായി തികച്ചും വ്യത്യസ്ത ഓഫറുകൾ ഗ്രാൻഡിന്റെ വിവിധ ഔട്ട്‌ലെറ്റുകളിൽ ലഭ്യമായിരിക്കും. വിലക്കുറവിന്റെ ഉത്സവമാണിതെന്ന് തന്നെ പറയാം.
ഗ്രാൻഡ് മീ പ്രിവിലേജ് കാർഡ് ക്ലയന്റുകൾക്ക് കൂടുതൽ
‘ഗ്രാൻഡ് മീ പ്രിവിലേജ് കാർഡ്’ ഉള്ള ഉപഭോക്താക്കൾക്ക് “14 ഡേയ്‌സ്” സെയിലിന്റെ ഭാഗമായും പ്രത്യേക വിലക്കിഴിവുകളും ആനുകൂല്യങ്ങളും ലഭിക്കും.
ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിലക്കുറവിൽ നൽകുക എന്നതാണ് ഗ്രാൻഡ് ഹൈപ്പർ ഈ മെഗാ ഡിസ്കൗണ്ട് ഉത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രവാസികളുടെ ഏറ്റവും വിശ്വസനീയമായ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി തുടരും എന്ന ആത്മവിശ്വാസവുമാണ് ഗ്രാൻഡ് പ്രകടിപ്പിക്കുന്നത്.