കുവൈത്ത് സിറ്റി : കുവൈത്തിന്റെ ആകാശത്ത് ബാലിസ്റ്റിക് മിസൈലുകൾ പറന്നതായി റിപ്പോർട്ടുകൾ. എന്നാൽ മിസൈലുകൾ രാജ്യത്തിന്റെ വ്യോമപരിധിക്ക് പുറത്തായിരുന്നതിനാൽ ഏതൊരു തരത്തിലുള്ള ഭീഷണിയും ഇല്ലെന്ന് കുവൈത്ത് ആർമിയുടെ ജനറൽ സ്റ്റാഫ് വ്യക്തമാക്കി.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു മിസൈലുകൾ കുവൈത്തിന്റെ അന്തരീക്ഷത്തിൽവഴി കടന്നുപോയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് അധികൃതർ ഔദ്യോഗിക വിശദീകരണവുമായി മുന്നോട്ടുവന്നത്.
“മിസൈലുകൾ വളരെ ഉയരത്തിൽ പറന്നതുകൊണ്ടും കുവൈത്തിന് നേരിട്ട് യാതൊരു ഭീഷണിയും ഇല്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും” അധികൃതർ വ്യക്തമാക്കി.
ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധസമ്ബന്ധമായ സാഹചര്യങ്ങൾ ശക്തിപ്പെടുന്ന സാഹചര്യത്തിൽ, ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്. കുവൈത്ത്, ഇവർക്കിടയിൽ ഭൂപ്രദേശപരമായി അടുത്ത് തന്നെ സ്ഥിതിചെയ്യുന്നതിനാൽ തുടർച്ചയായി സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ബുഷെഹ്‌റിലുള്ള ഇറാന്റെ ആണവ നിലയം കുവൈത്തിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ ദൂരത്താണ് സ്ഥിതിചെയ്യുന്നത്. സമുദ്രം മാത്രമാണ് ഈ രണ്ട് പ്രദേശങ്ങളേയും വേർതിരിക്കുന്നത്.
രാഷ്ട്രത്തിന്റെ റേഡിയേഷനും കെമിക്കൽ സാഹചര്യങ്ങളും 24 മണിക്കൂറും നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു. “സഹജമായ സാഹചര്യങ്ങൾ നിലവിലുണ്ട്, പൊതുജനങ്ങൾക്ക് ആശങ്ക വേണ്ട” എന്നായിരുന്നു ഔദ്യോഗിക നിലപാട്.