കുവൈത്ത് സിറ്റി : സുഹൃത്തായിരുന്നു ഇന്ത്യക്കാരനെ കുത്തിക്കൊന്ന കേസില്‍ ഈജിപ്ത് സ്വദേശിക്ക് വധശിക്ഷ വിധിച്ചു. കുവൈത്ത് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഫര്‍വാനിയയില്‍ ആയിരുന്നു സംഭവം. വിചാരണ വേളയില്‍ പ്രതി കുറ്റം നിഷേധിച്ചു. എങ്കിലും, പ്രോസിക്യൂഷന്‍ വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയ സാഹചര്യത്തിലാണ് വിധി.
