പത്തു കിലോയിലധികം ഹഷിഷാണ് കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരമാണ് പദ്ധതി പൊളിച്ചത്
കുവൈത്ത് സിറ്റി : സാന്‍ഡ് വിച്ച് മേക്കറിനുള്ളില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച പത്തു കിലോ ഹാഷിഷ് കസ്റ്റംസ് പിടികൂടി.
ഇറാഖില്‍ നിന്നും എത്തിയ കണ്സെയിന്റ്മെന്റിലാണ് സാന്‍ഡ് വിച്ച് മേക്കറിനുള്ളില്‍ ഉണ്ടായിരുന്നത്. ഇതിന്റെ ഗ്രില്ലിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹഷിഷ് കണ്ടെത്തിയത്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് സാന്‍ഡ് വിച്ച് മേക്കറുകള്‍ തുറന്നു പരിശോധിക്കുകയായിരുന്നു. കുവൈത്ത് അതിര്‍ത്തിയില്‍ ഇറാഖില്‍ നിന്നും ബസ്സില്‍ വരികയായിരുന്ന യാത്രക്കാരന്റെ ബാഗിലാണ് മയക്കു മരുന്നുണ്ടായിരുന്നത്.
അതിര്‍ത്തിയില്‍ ബാഗേജുകള്‍ എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോളാണ് ഗ്രില്ലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ പൊതികള്‍ കണ്ടത്.
ഇതിനെ തുടര്‍ന്ന് സാന്‍ഡ് വിച്ച് മേക്കര്‍ തുറന്നു പരിശോധിക്കുകയായിരുന്നു. കുവൈത്തിലേക്ക് മയക്കു മരുന്നു കടത്താനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുത്തുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.