കുവൈത്ത് സ്വദേശിയേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെയാണ് സിബിഐ കേസ് എടുത്തത്.
കുവൈത്ത് സിറ്റി വീട്ടുടമയേയും ഭാര്യയേയും കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാരനെ സിബിഐ അറസ്റ്റുചെയ്ത്.
ആന്തലൂസിലെ സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ വീട്ടുടമയേയും ഭാര്യയേയും കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ലാണ് കേസിന് ആസ്പദമായ സംഭവം.
ഇയാളുടെ പാസ് പോര്‍ട്ട് വീട്ടുടമ തടഞ്ഞുവെച്ചുവെന്നും മതവിശ്വാസത്തിന് എതിരായി ചേലാകര്‍മമം നടത്തിയെന്നുമാണ് യുപി സ്വദേശിയായ സന്തോഷ് കുമാര്‍ കൊലയ്ക്ക് കാരണമായി പറയുന്നത്.
കൊലപാതകത്തിനു ശേഷം ഇവരുടെ കിടപ്പു മുറിയിലെ സെയ്ഫ് കുത്തി തുറന്ന് തന്റെ പാര്‍സ്‌പോര്‍ട്ട് എടുത്ത് രക്ഷപ്പെടുകയായിരുന്നു.
കുവൈത്ത് പ്രോസിക്യൂഷനും ആഭ്യന്തര വിദേശ വകുപ്പുകളു ആവശ്യപ്പെട്ടതനുസരിച്ചാണ് സിബിഐ ഇയാള്‍ക്കെതിരെ കേസ് എടുത്തതും അറസ്റ്റു ചെയ്തതും. സാന്തോഷ് കുമാര്‍ റാണയെ കുവൈത്ത് അധികാരികള്‍ക്ക് കൈമാറുമെന്ന് സിബിഐ അറിയിച്ചുു.
ഡെല്‍ഹിയിലെ കുവൈത്ത് എംബസിയാണ് സന്തോഷ് കുമാറിനെ കൈമാറാനായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്.
ഒരു വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളിലെ പ്രതികളെ പരസ്പരം കൈമാറുന്നതിനുള്ള കരാര്‍ നിലവിലുണ്ട്. ഇതനുസരിച്ചാണ് സന്തോഷ് കുമാറിനെ കുവൈത്തിലെത്തിക്കാന്‍ ശ്രമിക്കുന്നത്.