ഭൂകമ്പ മാപിനിയില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു
കുവൈത്ത് സിറ്റി : രാജ്യത്ത് ശനിയാഴ്ച രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു.
ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായെങ്കിലും ആളപായമോ, മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‌സ് അറിയിച്ചു.
അല്‍ അഹ്‌മദിയുടെ തെക്കുപടിഞ്ഞാറായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ് വര്‍ക് വക്താവ് അറിയിച്ചു.
കുവൈത്ത് സമയം രാവിലെ 4,28 നാണ് ഭൂചലനം ഉണ്ടായത്. ഭൂമിക്കടിയില്‍ അഞ്ചു കിലോമീറ്ററിലാഴത്തിലാണ് ഭൂചലനമുണ്ടാതെന്നും നാഷണല്‍ സീസ്മിക് നെറ്റ് വര്‍ക് അറിയിച്ചു.
ഉയരം കൂടിയ കെട്ടിടങ്ങളിലുണ്ടായിരുന്നവര്‍ക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. തുടര്‍ ചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെങ്കിലും ആശങ്കപ്പെടാനുള്ള യാതൊന്നുമില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
#Earthquake in 21 km N of Al Wafrah (#Kuwait) 22 min ago (local time 04:28:01). Updated map – Colored dots represent local shaking & damage level reported by eyewitnesses. Share your experience via:
📱https://t.co/LBaVNedgF9
🌐https://t.co/8TlJVE9782 pic.twitter.com/P4gZFP56g7— EMSC (@LastQuake) June 4, 2022
തുടര്‍ചലനങ്ങള്‍ ഇതിലും ദുര്‍ബലമാകുമെന്നതിനാല്‍ ആര്‍ക്കും ഇത് നേരിട്ട് അനുഭവപ്പെടുകയുമില്ല.