നിയമം ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തിയവരാണ് പിടിയിലായത്
കുവൈത്ത് സിറ്റി : നിയമലംഘകരെ പിടികൂടുന്ന ക്യാംപെയിനിന്റെ ഭാഗമായി നിയമാനുസൃതമല്ലാതെ ഒത്തു ചേരുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്ത പ്രവാസികളെ കുവൈത്ത് പോലീസ് അറസ്റ്റു ചെയ്തു.
വിവിധ രാജ്യക്കാരായ പ്രവാസികളാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രകടനം, പ്രതിഷേധം എന്നിവ അനുമതിയില്ലാതെ നടത്തുന്നത് കുവൈത്തിലെ നിയമ പ്രകാരം കുറ്റകരമാണ്.
കഴിഞ്ഞ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കു ശേഷം ഫഹാഹീലില്‍ ഒത്തുകൂടിയവര്‍ നടത്തിയ പ്രതിഷേധവും മുദ്രാവാക്യം വിളികളും സമുൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
നിയമം ലംഘിച്ച് മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്താല്‍ പിടികൂടി നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
പ്രകടനം നടത്തിയവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് നടപടി. ഏതൊക്കെ രാജ്യക്കാരുണ്ടെന്ന് അറിവായിട്ടില്ല.