കുവൈത്തില്‍ കഴിഞ്ഞ ദിവസം 7 കുറ്റവാളികള്‍ക്ക് കൂട്ട വധശിക്ഷ നടപ്പിലാക്കിയി രുന്നു. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്ന നിലപാടിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുവൈത്തി ന്റെ നീതിന്യായ വ്യവസ്ഥ സുതാര്യവും നീതിയുക്തവുമാണ്. രാജ്യത്തെ ജുഡീഷ്യല്‍ തീരുമാനങ്ങളില്‍ ഇടപെടാന്‍ ഒരാള്‍ക്കും അവകാശമില്ല.
കുവൈത്ത് സിറ്റി : കുവൈത്തിന്റെ ആഭ്യന്തര വിഷയങ്ങളിലും പരമാധികാരത്തിലും ഇടപെടാന്‍ ആരെയും അനുവദിക്കുന്നതല്ലെന്നും രാജ്യത്തിന്റെ പരമാധികാരത്തെ ബഹുമാനിക്കുവാന്‍ യൂറോ പ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലിം അല്‍ അബ്ദുള്ള ശക്തമായി ആവശ്യപ്പെട്ടു.
കുവൈത്തില്‍ കഴിഞ്ഞ ദിവസം 7 കുറ്റവാളികള്‍ക്ക് കൂട്ട വധ ശിക്ഷ നടപ്പിലാക്കിയിരുന്നു. ഇതിനെ തിരെ യൂറോപ്യന്‍ യൂണിയന്‍ സ്വീകരിക്കുന്ന നിലപാടിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കുവൈത്തിന്റെ നീതിന്യായ വ്യവസ്ഥ സുതാര്യവും നീതി യുക്തവുമാണ്. രാജ്യത്തെ ജുഡീഷ്യല്‍ തീരുമാനങ്ങളില്‍ ഇടപെടാന്‍ ഒരാള്‍ക്കും അവകാശമില്ല.
യൂറോപ്യന്‍ പാര്‍ലമെന്റിന്റെ സിവില്‍ ലിബര്‍ട്ടീസ്, ജസ്റ്റിസ് ആന്‍ഡ് ഹോം അഫയേഴ്സ് കമ്മിറ്റി കു വൈത്തിനെയും ഖത്തറിനെയും ഷെങ്കന്‍ വിസ ആവശ്യമുള്ള രാജ്യങ്ങ ളുടെ പട്ടികയില്‍ നിന്ന് ഒഴി വാക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്നലെ മറ്റൊരു ദിവസത്തേക്ക് മാറ്റിയിരുന്നു.രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനും പൗരന്മാര്‍ക്ക് സുഖപ്രദമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുന്ന തിനും ലക്ഷ്യമിട്ടുള്ള ഒന്നാണ് ഷെങ്കന്‍ വിസ ഇളവ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനെക്കുറിച്ച് ബോധ വാന്മാരായിരി ക്കണമെന്നും ഇതിനു തടസ്സങ്ങള്‍ സൃഷ്ടിച്ച് വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി.
ഷെങ്കന്‍ വിസ ഇളവുള്ള 63 രാജ്യങ്ങളില്‍ 24 രാജ്യങ്ങളിലും വധ ശിക്ഷ നിയമം നിലനില്‍ക്കുന്നുണ്ട്. യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളില്‍ തന്നെ 10 വര്‍ഷം മുമ്പ് വരെ വധശിക്ഷ നടപ്പിലാക്കി യിരുന്നു. ഇതിനാല്‍ വിഷയത്തില്‍ ഇരട്ടത്താപ്പ് നയം പാടില്ലെന്നും മന്ത്രി ആവശ്യപ്പെട്ടു. ക്രൂരവും നിഷ്ടൂരവുമായ കൊലക്കേസുകളിലെ കുറ്റവാളികളെയാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്. ഈ കേസുകളിലെ എല്ലാ സാഹചര്യങ്ങളും വര്‍ഷങ്ങളോളം സുതാര്യതയോടെ വീക്ഷിച്ച ശേഷമാണ് ജുഡീഷ്യറി പ്രതികള്‍ക്ക് വധ ശിക്ഷ വിധിച്ചത്.മനുഷ്യ ജീവനുകള്‍ക്കും മാനവികതക്കും മാറ്റാരെ ക്കാളും വില മതിക്കുന്ന രാജ്യമാണ് കുവൈത്ത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.