കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ഇന്ത്യന്‍ എംബസിയില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. ഇതിനായി ഗൂഗിള്‍ ഫോം വഴി പ്രത്യേക രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്
കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ ഇന്ത്യന്‍ എംബസിയില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. ഇതിനായി ഗൂഗിള്‍ ഫോം വഴി പ്രത്യേക രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. റഫറന്‍സ് ആവശ്യങ്ങള്‍ക്കായുള്ള നിലവിലെ ഡാറ്റാബേസ് പുതുക്കുകയാണ് ഇതുകൊ ണ്ട് ലക്ഷ്യമിടുന്നത്.
നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ ഉള്‍പ്പെടെ കുവൈത്തിലുള്ള എല്ലാ ഇന്ത്യന്‍ എന്‍ജിനീയര്‍മാരും പുതുതാ യി പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അറിയിച്ചു. https://forms.gle/vFjaUcJJwftrgCYE6 എന്ന ഗൂഗിള്‍ ഫോം വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കുവൈത്തിലെ ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ ബി രുദ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിസന്ധി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇ ന്ത്യന്‍ എംബസി വിവരങ്ങള്‍ ശേഖരിക്കുന്നത്.
2020 സെപ്തംബറിലും സമാന രീതിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍മാരോട് പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെ യ്യാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു.