പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട് കോടതി യ്ക്കെതിരായി പരാമര്‍ശങ്ങള്‍ നടക്കുന്നതില്‍ അതൃപ്തി പ്രകടിപ്പി ച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
കൊച്ചി : പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ അഭിപ്രായങ്ങളുമായി ബന്ധപ്പെട്ട് കോടതിയ്ക്കെതിരായി പരാമര്‍ശങ്ങള്‍ നടക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. കോടതിയില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വ്യക്തിപരമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വാദം കേള്‍ക്കു ന്ന വേളയില്‍ പല പരാമര്‍ശങ്ങളും കോടതി നടത്താറുണ്ട്. അത്തരം പരാമര്‍ശങ്ങള്‍ക്ക് മറ്റ് ഉദ്ദേശ്യങ്ങളി ല്ല. പ്രിയാ വര്‍ഗീസിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോള്‍ കുഴിവെട്ടുകയെന്ന പ്രയോഗം നടത്തിയിട്ടി ല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കക്ഷികള്‍ കോടതിയെ ശത്രുവായി കാണേണ്ടതില്ല. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രവര്‍ത്തനങ്ങ ളോട് ബഹുമാനം മാത്രമാണുള്ളതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഹൈക്കോടതി പരാമര്‍ശ ങ്ങള്‍ക്കെതിരെ പ്രിയാ വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പശ്ചാത്തലത്തിലാണ് കോട തിയുടെ പരാമര്‍ശം. എന്‍എസ്എസിന് വേണ്ടി കുഴിവെട്ടാന്‍ മാത്രമല്ല, കക്കൂസ് വെട്ടിയാലും അഭിമാനം മാത്രമാണെന്നായിരുന്നു പ്രിയയുടെ പോസ്റ്റ്. എന്നാല്‍ കുറിപ്പ് വൈറലായതിന് പിന്നാലെ പ്രിയ ഇത് ഫേ സ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു.
പ്രിയയുടെ പ്രതികരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കോടതിയില്‍ സംഭവിച്ച ത് അവിടെ അവസാനിക്കണമെന്ന് പറഞ്ഞു. എന്‍എസ്എസിന്റെ ഭാഗമായി പല കാര്യങ്ങളും ചെയ്തിട്ടു ണ്ടാകും. അത് അദ്ധ്യാപന പരിചയമാണോ എന്നാണ് കോടതി നോക്കിയത്. കോടതിയില്‍ പല കാര്യങ്ങ ളും വാദത്തിനിടയില്‍ പറയും. അത് പൊതുജനത്തിന് മനസിലാകണമെന്നില്ലെന്നും ഹൈക്കോടതി ചൂ ണ്ടിക്കാട്ടി.











