കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ മൂന്ന് ആര്‍എസ്എസ് – ബിജെപി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍ ആര്‍ എസ് എസ് നേതാവ് കാശിനാഥന്‍ എന്നിവരെ യാണ് ചോദ്യം ചെയ്യുക
കൊച്ചി : കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണം ബിജെപി നേതാക്കളിലേക്ക്. മൂന്ന് ആര്‍എസ്എസ് – ബിജെപി നേതാക്കളെ ഇന്ന് ചോദ്യം ചെയ്യും. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍ ആര്‍ എസ് എസ് നേതാവ് കാശിനാഥന്‍ എന്നിവരെ യാണ് ചോദ്യം ചെയ്യുക. പണം കൊണ്ടുവന്നത് ആര്‍ക്കുവേണ്ടിയാണെന്നും ഈ വിവരം ചോര്‍ന്നത് എങ്ങ നെയാണ് എന്ന കാര്യമാണ് പ്രധാനമായി അന്വേഷിക്കുന്നത്.
മൂന്നര കോടി കവര്‍ന്ന കേസിലാണ് ചോദ്യം ചെയ്യല്‍. പണം തട്ടിയെടുത്ത ക്രിമിനല്‍ സംഘത്തിന് വിവരം ചോര്‍ന്നതാണ് അന്വേഷിക്കുന്നത്. പണം എവിടേക്ക് ആര്‍ക്ക് കൊണ്ടു പോവുകയായിരു ന്നുവെന്ന വിവരവും ഇവരില്‍ നിന്നും ശേഖരിക്കാനാണ് ചോദ്യം ചെയ്യലെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കിന്റേയും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മരാജന്റേയും വെളിപ്പെടുത്തല്‍. അനധികൃത പണം സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു.
വാഹനാപകടമുണ്ടാക്കി കാറില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആര്‍ എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജ്, ഡ്രൈവര്‍ ഷംജീറിന്റെ പേരില്‍ കൊടകര പൊലീസിന് പരാതി നല്‍കിയത്. ബിസിനസുമായി ബന്ധപ്പെട്ട് സുനില്‍ നായിക്ക് നല്‍കിയ പണമാണ് ഇതെ ന്നായിരുന്നു ധര്‍മരാജ് പൊലീസിനോട് പറഞ്ഞിരുന്നത്. ഇതിന് രേഖകളുണ്ടെന്നുമായിരുന്നു അറിയിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇത് കളവാണെന്ന് കണ്ടെത്തി. ശ്രോതസ് വെളിപ്പെടു ക്കാനാകാത്ത മൂന്നര കോടി രൂപയാണ് കൊണ്ടുവന്നിരുന്നു.