രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തൃശൂര്‍ പൊലീസ് ക്ലബ്ബിലെത്താന്‍ അന്വേഷണം സംഘം ദിപിന് നോട്ടീസ് അയച്ചു.ആര്‍എസ്എസ് നേതാവ് ധര്‍മ്മ രാജനു മായ ഫോണ്‍ സംഭാഷണങ്ങളുടെ ഭാഗമായാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.
തൃശൂര്‍ : കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെ ക്രട്ടറി ദിപിനെ ശനിയാഴ്ച ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തൃശൂര്‍ പൊലീസ് ക്ലബ്ബിലെത്താന്‍ അന്വേഷണം സംഘം ദിപിന് നോട്ടീസ് അയച്ചു.
ആര്‍എസ്എസ് നേതാവ് ധര്‍മ്മരാജനുമായ ഫോണ്‍ സംഭാഷണങ്ങളുടെ ഭാഗമായാണ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഫോണില്‍ വിളിച്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന്‍ മിഥുനെ ഇന്ന് ചോദ്യം ചെയ്തിരുന്നു.
സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നു ള്ള വിവരങ്ങളാണ് ശേഖരിച്ചത്.
അതേസമയം കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീ സ് എഫ്‌ഐആര്‍ ശേഖരിച്ച ഇഡി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും പരിശോധിച്ചു.