കൊടകര കുഴല്‍പ്പണക്കേസ് ചനല്‍ ചര്‍ച്ചക്കിടെയാണ് ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡി നേറ്റിങ് എഡിറ്റര്‍ വിനു വി. ജോണിന്റെ ഫോണിലേക്ക് കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശമെത്തിയത്
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ ഏഷ്യാനെറ്റ് ന്യൂസ് കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വിനു വി. ജോണിന് ഭീഷണി സന്ദേശം. കൊടകര കുഴല്‍പ്പണക്കേസ് ചനല്‍ ചര്‍ച്ചക്കിടെയാണ് വിനുവിന്റെ ഫോണിലേക്ക് കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശമെത്തിയത്. ചൂടേറിയ ചര്‍ച്ചക്കിടെ വിന തന്നെയാണ് ഫോണിലേക്ക് ഉദ്യോഗസ്ഥന്റെ ഭീഷണി സന്ദേശമെത്തിയ വിവരം വെളിപ്പെടുത്തിയത്. കേരളത്തിലെ കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന സൂചനയും വിനു നല്‍കി. എന്നാല്‍ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെ ടുത്തിയില്ല.
കേന്ദ്ര ഏജന്‍സികള്‍ എത്രമാത്രം പ്രതികാരത്തോടെയാണ് ആളുകളുമായി ഇടപെടുന്നതെന്ന് തനിക്ക് മനസിലായെന്ന് വിനു പറഞ്ഞു. കേരളത്തിലെ ഉയര്‍ന്ന കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന സൂചനയും വിനു നല്‍കി. പ്രതികാരബു ദ്ധിയോ ടെ യാണ് ആളുകളെ ഭീഷണിപ്പെടുത്തുന്നത്. തനിക്ക് കിട്ടിയ മെസേജില്‍ പോലും ഭീഷണി വ്യ ക്തമാ ണെ ന്നും ബിനു പറഞ്ഞു. കിട്ടിയ സന്ദേശം തത്കാലം മുഴുവന്‍ ഇവിടെ വായിക്കുന്നില്ല. ഡു നോട്ട് ടു ബീ ടൂ സ്മാര്‍ട്ട് എന്നാണ് സന്ദേശം. മെസേജ് അയച്ച ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ലെന്നും പറ യേണ്ടപ്പോള്‍ പറയുമെന്നും ബിനു പറഞ്ഞു.
ഈ ചര്‍ച്ചയെപ്പോലും ഭീഷണിപ്പെടുത്തുന്ന, ഇതില്‍ പറയുന്ന കാര്യങ്ങള്‍ പോലും ഭീഷണിക്കായുധ മാക്കുന്ന കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചോളൂ.ഇ നി എന്നെ അന്വേഷിച്ച് കുടുക്കുമെന്നാണെ ങ്കില്‍ എന്തും അന്വേഷിക്കാം, സ്വാഗതം- വ്യക്തമാക്കി.
കൊടകര കുഴല്‍പ്പണക്കേസ് കേന്ദ്ര അന്വേഷണ ഏജന്‍സി എന്തുകൊണ്ട് അന്വേഷിക്കുന്നി ല്ലെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ചര്‍ച്ച ചെയ്തത്. ബിജെപി നേതാക്കള്‍ ആരോപണം നേരിടുന്ന കുഴല്‍പ്പണക്കേസില്‍ ഇതുവരെ അന്വേഷണം നടത്താതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ചര്‍ച്ചയില്‍ ആരോപണം ഉയര്‍ന്നു. പ്രതിനിധികളുടെ ആരോപണത്തോട് അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചതാകാം ഭീഷണി സന്ദേശത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നത്.