ഓലത്താന്നി മേലെതാഴംകാട് റോഡരികത്ത് വീട്ടില്‍ എസ് കൃഷ്ണന്‍കുട്ടിയുടെ മകന്‍ വിപിന്‍(33)ആണ് മ രിച്ചത്. ഒഴുക്കില്‍പ്പെട്ട യുവാവിന് വേണ്ടി തെരച്ചില്‍ തുടരുന്നു. വിപിന്റെ മൃതദേഹം സ്‌കൂബാ സംഘവും, നെയ്യാറ്റിന്‍കര ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്നലെ വൈകീട്ടോടെ കണ്ടെത്തി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഓലത്താന്നി പാതിരിശ്ശേരി കടവില്‍, ഒഴിക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. ഓല ത്താന്നി മേലെതാഴംകാട് റോഡരികത്ത് വീട്ടില്‍ എസ് കൃഷ്ണന്‍കുട്ടിയുടെ മകന്‍ വിപിന്‍ (33)ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട യുവാവിന് വേണ്ടി തെരച്ചില്‍ തുടരുന്നു. വിപിന്റെ മൃതദേഹം സ്‌കൂബാ സം ഘവും, നെയ്യാറ്റിന്‍കര ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്നലെ വൈകീട്ടോടെ കണ്ടെത്തി. കടവില്‍ നിന്നും നൂറ് മീറ്ററോളം മാറിയാണ് വിപിന്റെ മൃതദേഹം കണ്ടെത്തിയത്.
ആഴാംകുളം സ്വദേശി ശ്യാമിനായുളള (34) തെരച്ചില്‍ രാത്രി വൈകിയും തുടര്‍ന്നെങ്കിലും കണ്ടെ ത്താനായില്ല. ശക്തമായ അടിയൊഴുക്കും മഴയും കാരണം ഇന്നലെ വൈകീട്ടോടെ തിരച്ചില്‍ നിര്‍ ത്തേണ്ടിവന്നു. ഇന്ന് തെരച്ചില്‍ തുടരുമെന്ന് ഫയര്‍ഫോഴ്‌സ് സംഘം അറിയിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ഓലത്താന്നിയില്‍ ടം വീലര്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന വിപിന്റെ വര്‍ക്ക് ഷോപ്പില്‍ വണ്ടി നന്നാക്കുന്ന വിഷയം സംസാരിക്കാന്‍ വിപിന്റെ വീട്ടിലെത്തിയ സുഹൃത്തുക്കളായ ശ്യാം,നന്ദു, സു മന്‍ എന്നിവരോടൊപ്പമാണ് വിപിന്‍ നെയ്യാറിലെ കടവിലേയ്ക്ക് പോയത്.
നെയ്യാറില്‍ അടിയൊഴുക്ക് ശക്തമാണെന്നും കുളിക്കാനിറങ്ങുന്നത് അപകടമാണെന്നും പ്രദേശവാ സിയായ വിപിന്‍ അപകട സൂചന നല്‍കിയെങ്കിലും, ഇത് വകവയ്ക്കാതെ നെയ്യാറ്റിലേയ്ക്ക് നീന്താനിറ ങ്ങിയ ശ്യാം മറുകരയിലേയ്ക്ക് നീങ്ങുന്നതിനിടയില്‍ മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട വിപിന്‍, ശ്യാമിനെ രക്ഷിക്കാന്‍ ആറിലേക്ക് എടു ത്തു ചാടി. ശ്യാമിനെ പിടികൂടുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു.
മരിച്ച വിപിന് പതിനൊന്നും, നാലും വയസുളള മൂന്ന് മക്കളുണ്ട്. ദീപയാണ് ഭാര്യ. വിപിന്റെ മൃത ദേഹം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കു കയാണ്.