നെല്ലങ്കര രാമകൃഷ്ണന്‍ കൊലക്കേസ് പ്രതിക്ക് ഏഴുവര്‍ഷം തടവും ഇരുപതി നാ യിരം രൂപ പിഴയും ശിക്ഷ. നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടില്‍ സെ ബാസ്റ്റ്യനെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശി ക്ഷിച്ചത്
തൃശ്ശൂര്‍: നെല്ലങ്കര രാമകൃഷ്ണന്‍ കൊലക്കേസ് പ്രതിക്ക് ഏഴുവര്‍ഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. നെട്ടിശ്ശേരി നെല്ലങ്കര കോളനി പ്ലാശ്ശേരി വീട്ടില്‍ സെ ബാസ്റ്റ്യനെയാണ് ഇരിങ്ങാലക്കുട അഡീഷ ണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2017 ജൂണ്‍ 14നായിരുന്നു കൊലപാതകം. പ്രതിയുടെ കുളിമുറിയില്‍ അയല്‍വാസിയായ രാമകൃഷ്ണന്‍ ഒളിഞ്ഞ് നോക്കിയതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കൊലപാ തകം നടന്നത്. തര്‍ക്കത്തിലും അടിപിടിയിലും സെബാസ്റ്റ്യന് പരിക്കേറ്റിരുന്നു. ഇതിന്റെ വിരോധത്താല്‍ രാമകൃഷ്ണനെ മണ്‍വെട്ടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.












